കുന്നംകുളം കോടതിയിൽ മോഷണശ്രമം : പ്രധാന രേഖകളോ വിലപ്പെട്ട സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരനെ കമ്പിപ്പാര കാണിച്ച് ഭീഷണിപ്പെടുത്തി മോഷ്ടാവ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.
ഓഫീസ് മുറിയുടെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. പ്രധാന രേഖകളോ വിലപ്പെട്ട സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. കോടതി പരിസരത്തെ ഒരു വീട്ടിൽ നിന്ന് ബൈക്കും മോഷണം പോയതായി റിപ്പോർട്ട്.


