
തിരുവനന്തപുരം: പൂന്തുറ കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കമലേശ്വരം ശാന്തി ഗാർഡൻസിലെ 45-ാം നമ്പർ വീട്ടിൽ താമസിക്കുന്ന സജിത (56), മകൾ ഗ്രീഷ്മ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക സൂചന.
വാട്ട്‌സ്ആപ്പിലെ ഫാമിലി ഗ്രൂപ്പിൽ സന്ദേശം അയച്ച ശേഷമാണ് ഇരുവരും കടുത്ത തീരുമാനത്തിലേക്ക് കടന്നത്. ഗ്രൂപ്പിലെ മെസേജ് കണ്ട് പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ തന്നെ വീട്ടിലെത്തിയെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. സംഭവസമയത്ത് ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയിൽ; ആത്മഹത്യ ഫാമിലി ഗ്രൂപ്പിൽ സന്ദേശമയച്ച ശേഷം appeared first on Express Kerala.



