loader image
ശബരിമല സ്വർണ്ണക്കൊള്ള! ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടിയുടെ ആസ്തി മരവിപ്പിച്ചു; ഇ.ഡി നടപടി ശക്തം

ശബരിമല സ്വർണ്ണക്കൊള്ള! ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടിയുടെ ആസ്തി മരവിപ്പിച്ചു; ഇ.ഡി നടപടി ശക്തം

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ (ഇ.ഡി) ശക്തമായ നീക്കം. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ നടത്തിയ വ്യാപക റെയ്ഡുകൾക്ക് പിന്നാലെ പോറ്റിയുടെ 1.3 കോടി രൂപ വിലവരുന്ന 8 സ്ഥാവര സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്.

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം സ്വർണ്ണക്കട്ടികൾ ഇ.ഡി കണ്ടെടുത്തു. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയുടെ നിർണ്ണായക രേഖകൾ, മിനിട്സുകൾ, സ്വർണ്ണം ചെമ്പാക്കി മാറ്റിയതുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ എന്നിവ ദേവസ്വം ബോർഡ് ആസ്ഥാനത്തെ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. ദേവസ്വം ജീവനക്കാരുടെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളും ഇ.ഡിക്ക് ലഭിച്ചു.

Also Read: കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയിൽ; ആത്മഹത്യ ഫാമിലി ഗ്രൂപ്പിൽ സന്ദേശമയച്ച ശേഷം

ശബരിമലയിൽ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി

See also  തെലങ്കാന ജില്ലാ കോടതി റിക്രൂട്ട്മെന്റ് 2026! ഇപ്പോൾ അപേക്ഷിക്കാം

ശബരിമലയിൽ നടന്ന സംഭവങ്ങളെ ‘കൂട്ടക്കൊള്ള’ എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. “പഞ്ചാഗ്നി മധ്യേ തപസ്സു ചെയ്താലുമീ പാപകർമ്മത്തിൻ പ്രതിക്രിയയാകുമോ?” എന്ന വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. എ. പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

നഷ്ടപ്പെട്ട ബാക്കി സ്വർണ്ണം എവിടെയാണെന്ന് കണ്ടെത്തണമെന്ന് നിർദ്ദേശിച്ച കോടതി, അറസ്റ്റിന് പിന്നാലെ ആശുപത്രിയിൽ കഴിയുന്ന പ്രതി ശങ്കർ ദാസിന്റെ ആരോഗ്യനില പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തി. പ്രതിക്ക് എന്ത് ചികിത്സയാണ് വേണ്ടതെന്ന് മെഡിക്കൽ ബോർഡ് ഉടൻ റിപ്പോർട്ട് നൽകണമെന്നും കോടതി കർശന നിർദ്ദേശം നൽകി.

The post ശബരിമല സ്വർണ്ണക്കൊള്ള! ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടിയുടെ ആസ്തി മരവിപ്പിച്ചു; ഇ.ഡി നടപടി ശക്തം appeared first on Express Kerala.

Spread the love

New Report

Close