loader image
ഭാഗ്യദേവത ആരെ തേടിയെത്തും? ക്രിസ്മസ് ബമ്പർ വില്പന 50 ലക്ഷം കടന്നു; നറുക്കെടുപ്പ് 24-ന്

ഭാഗ്യദേവത ആരെ തേടിയെത്തും? ക്രിസ്മസ് ബമ്പർ വില്പന 50 ലക്ഷം കടന്നു; നറുക്കെടുപ്പ് 24-ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് വില്പനയിൽ റെക്കോർഡ് വർധന. നറുക്കെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് വില്പന 50 ലക്ഷം കവിഞ്ഞു. ഈ മാസം 24-ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് 20 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പറിന്റെ ഭാഗ്യശാലിയെ കണ്ടെത്തുന്നത്.

ഇന്നലെ ഉച്ചവരെ 51.66 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ 47.65 ലക്ഷം എന്ന കണക്കിനെ ഇതിനോടകം തന്നെ മറികടന്നു. 12.20 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. 5.44 ലക്ഷം ടിക്കറ്റുകളുമായി തൃശൂർ രണ്ടാമതും, 5.15 ലക്ഷം ടിക്കറ്റുകളുമായി തിരുവനന്തപുരം മൂന്നാമതുമുണ്ട്. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

Also Read: സ്വന്തം പാത്രം കഴുകുന്നത് അഭിമാനം; എം.എ. ബേബിക്കെതിരായ ട്രോളുകൾക്കെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

ഒന്നാം സമ്മാനം 20 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 20 പേർക്കും, അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. ഇതുകൂടാതെ ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനങ്ങളും 5000, 2000, 1000, 500, 400 രൂപ വീതമുള്ള നിരവധി ചെറിയ സമ്മാനങ്ങളും ഈ ബമ്പറിലുണ്ട്.

See also  ഫിറ്റ്‌നസ് ട്രെയിനറാകാൻ സുവർണ്ണാവസരം; കോഴ്‌സിലേക്ക് ഇപ്പോൾത്തന്നെ അപേക്ഷിക്കാം

The post ഭാഗ്യദേവത ആരെ തേടിയെത്തും? ക്രിസ്മസ് ബമ്പർ വില്പന 50 ലക്ഷം കടന്നു; നറുക്കെടുപ്പ് 24-ന് appeared first on Express Kerala.

Spread the love

New Report

Close