
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ നേതൃത്വവുമായുള്ള ഭിന്നത വീണ്ടും മറനീക്കി പുറത്തേക്ക്. മഹാപഞ്ചായത്തിനിടെ രാഹുൽ ഗാന്ധി തന്നെ അവഗണിച്ചുവെന്ന പരാതിയുമായി ശശി തരൂർ എംപി രംഗത്തെത്തി. ഇതിൽ പ്രതിഷേധിച്ചു കേരള നേതാക്കളും ഹൈക്കമാൻഡും തമ്മിൽ ഡൽഹിയിൽ നടത്തുന്ന നിർണ്ണായക ചർച്ചയിൽ നിന്ന് തരൂർ വിട്ടുനിൽക്കുമെന്നാണ് വിവരം.
പാർട്ടിയുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുമ്പോൾ നേതൃത്വം തന്നെ മനഃപൂർവ്വം അകറ്റിനിർത്തുന്നു എന്ന ആക്ഷേപം തരൂർ പക്ഷത്തിനുണ്ട്. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയ അദ്ദേഹം, പകരം കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെഎൽഎഫ്) പങ്കെടുക്കാൻ തീരുമാനിച്ചു. കേരളത്തിലെ പാർട്ടി പുനഃസംഘടനയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാനിരിക്കെ തരൂരിന്റെ ഈ പിന്മാറ്റം സംസ്ഥാന കോൺഗ്രസിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
The post കോൺഗ്രസിൽ വീണ്ടും അതൃപ്തി; രാഹുൽ ഗാന്ധി അവഗണിച്ചെന്ന് ശശി തരൂർ, ഡൽഹി ചർച്ചയിൽ നിന്ന് വിട്ടുനിൽക്കും appeared first on Express Kerala.



