loader image
തിണ്ണമിടുക്ക് കാണിക്കരുത്; അടിയന്തര പ്രമേയത്തെ പ്രതിപക്ഷം ഭയക്കുന്നുവെന്ന് എം.ബി. രാജേഷ്

തിണ്ണമിടുക്ക് കാണിക്കരുത്; അടിയന്തര പ്രമേയത്തെ പ്രതിപക്ഷം ഭയക്കുന്നുവെന്ന് എം.ബി. രാജേഷ്

ബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. പ്ലക്കാർഡുകളും മുദ്രവാക്യങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം.എൽ.എമാർ ‘പോറ്റിയെ കേറ്റിയേ’ എന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനം പാടിയാണ് സർക്കാരിനെതിരെ രംഗത്തെത്തിയത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും പ്രത്യേക അന്വേഷണ സംഘത്തിന് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കാനാണ് തങ്ങൾ പോരാടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച പാർലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ്, സഭയിൽ പ്രതിപക്ഷം ‘തിണ്ണമിടുക്ക്’ കാണിക്കുകയാണെന്ന് ആരോപിച്ചു. അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം ചർച്ച ചെയ്യാൻ അവകാശമുണ്ടായിട്ടും അതിന് തയ്യാറാകാതെ സഭയ്ക്ക് നിരക്കാത്ത രീതിയിലാണ് പ്രതിപക്ഷം പെരുമാറുന്നത്. ചർച്ച നടന്നാൽ സഭയിൽ നിന്ന് ഇറങ്ങിയോടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിനുള്ളതെന്നും, അടിയന്തര പ്രമേയത്തിനുള്ള അവകാശം വിനിയോഗിക്കാത്തത് ചരിത്രത്തിൽ അത്യപൂർവ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post തിണ്ണമിടുക്ക് കാണിക്കരുത്; അടിയന്തര പ്രമേയത്തെ പ്രതിപക്ഷം ഭയക്കുന്നുവെന്ന് എം.ബി. രാജേഷ് appeared first on Express Kerala.

See also  ഭരണഘടനയെ സാക്ഷിനിർത്തി റാപ്പർ വേടനും നവമി ലതയും വിവാഹിതരായി
Spread the love

New Report

Close