loader image
പവന് 1680 രൂപ കുറഞ്ഞു! പൊള്ളുന്ന സ്വർണ്ണവില താഴോട്ട്

പവന് 1680 രൂപ കുറഞ്ഞു! പൊള്ളുന്ന സ്വർണ്ണവില താഴോട്ട്

സ്വർണ്ണവിലയിലെ റെക്കോർഡ് കുതിപ്പിന് ശേഷം ഉപഭോക്താക്കൾക്ക് ആശ്വാസമായി വിപണിയിൽ വലിയ വിലക്കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ജനുവരി 21-ന് പവന് 1,15,320 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണ്ണപ്രേമികളെ ആശങ്കയിലാഴ്ത്തിയ വിപണി. ഇത് ഇന്ന് താഴേക്ക് പതിക്കുന്ന കാഴ്ചയാണ് കാണുന്നത്. മലയാളികൾക്ക് സ്വർണ്ണം എന്നത് വെറുമൊരു ആഭരണം എന്നതിലുപരി സുരക്ഷിതമായ ഒരു സമ്പാദ്യം കൂടിയായതിനാൽ, വിലയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഓരോ കുടുംബത്തെയും നേരിട്ട് ബാധിക്കാറുണ്ട്.

ഇന്നലെ വൈകുന്നേരം പവന് 1,14,840 രൂപയായിരുന്ന സ്വർണ്ണവിലയിൽ നിന്നും 1,680 രൂപയുടെ വൻ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,160 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 210 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,145 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന വിലയിൽ പെട്ടെന്നുണ്ടായ ഈ മാറ്റം സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

Also Read: കല്യാണം മുടങ്ങിയാലും ലക്ഷങ്ങൾ തിരികെ കിട്ടും! വിവാഹം കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ‘വെഡ്ഡിംഗ് ഇൻഷുറൻസ്’

See also  160 കോടിയുടെ സമ്പാദ്യം, പക്ഷെ താമസം വാടകയ്ക്ക്

ആഗോള വിപണിയിലുണ്ടാകുന്ന വലിയ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ്ണവിലയെയും നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള സ്വർണ്ണവില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയിലെ വ്യതിയാനങ്ങളാണ് ഈ വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങൾ. നിലവിലെ ആഗോള സാമ്പത്തിക അനിശ്ചിതത്വം കാരണം വിലയിൽ ഇടയ്ക്ക് ചെറിയ വർദ്ധനവ് ഉണ്ടായേക്കാമെങ്കിലും വരും ദിവസങ്ങളിൽ സ്വർണ്ണവില ഇനിയും കുറയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

The post പവന് 1680 രൂപ കുറഞ്ഞു! പൊള്ളുന്ന സ്വർണ്ണവില താഴോട്ട് appeared first on Express Kerala.

Spread the love

New Report

Close