loader image
ഡീസൽ എൻജിനുകൾ ഇനി ഹൈഡ്രജനിൽ ഓടും; വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ

ഡീസൽ എൻജിനുകൾ ഇനി ഹൈഡ്രജനിൽ ഓടും; വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ

രാജ്യത്തെ റെയിൽവേ ലൈനുകളുടെ വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ ഉപയോഗശൂന്യമാകുന്ന 2,500 ഡീസൽ ലോക്കോമോട്ടീവുകളെ ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറ്റാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. നിലവിൽ ആകെയുള്ള 70,117 കിലോമീറ്റർ ലൈനിൽ കേവലം 405 കിലോമീറ്റർ മാത്രമാണ് ഇനി വൈദ്യുതീകരിക്കാൻ ബാക്കിയുള്ളത്. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറാനുള്ള പരീക്ഷണങ്ങൾ റെയിൽവേ ശക്തമാക്കിയത്.

കൊൽക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോ വർക്ക് ഷോപ്പിലാണ് ഇതിനായുള്ള ഗവേഷണങ്ങൾ നടക്കുന്നത്. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ സഹായത്തോടെ നിർമ്മിച്ച ഹൈഡ്രജൻ എൻജിനുകൾ ഘടിപ്പിച്ച തീവണ്ടിയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ജൂലൈയിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പഴയ ഡീസൽ എൻജിനുകളെ പൂർണ്ണമായും ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറ്റുന്നതിനുള്ള സാങ്കേതിക വിദ്യകൾ റെയിൽവേ വികസിപ്പിച്ചു വരികയാണ്.

Also Read: ഇമെയിൽ എഴുതാൻ ഇനി ബുദ്ധിമുട്ടേണ്ട; ജീമെയിലിലെ ‘ഹെൽപ്പ് മി റൈറ്റ്’ ഫീച്ചറുമായി എഐ!

ഈ മാറ്റത്തിന്റെ ഭാഗമായി ഡീസൽ ടാങ്കുകൾക്ക് പകരം എൻജിനുകളിൽ ഇന്ധന ബാറ്ററികൾ ഘടിപ്പിക്കും. കൂടാതെ ഹൈഡ്രജൻ എൻജിനുകൾക്കായി പ്രത്യേക ട്രാക്ടർ മോട്ടോറുകളും ഇന്ധന വിതരണ സംവിധാനങ്ങളും സജ്ജമാക്കും. ഇന്ധനം സുരക്ഷിതമായി സംഭരിക്കാനും യാത്രയ്ക്കിടയിൽ എൻജിനിലേക്ക് എത്തിക്കാനുമുള്ള നൂതനമായ ക്രമീകരണങ്ങളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്.

See also  ആഘോഷങ്ങളിൽ അതിരുവിടരുത്; ദേശീയ ദിനത്തിന് മുന്നോടിയായി കുവൈത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

The post ഡീസൽ എൻജിനുകൾ ഇനി ഹൈഡ്രജനിൽ ഓടും; വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ appeared first on Express Kerala.

Spread the love

New Report

Close