loader image
പഞ്ചാബിനെ പൂട്ടിക്കെട്ടി കേരളം; സന്തോഷ് ട്രോഫിയിൽ വിജയത്തുടക്കം, അജ്‌സലിന് ഇരട്ടഗോൾ

പഞ്ചാബിനെ പൂട്ടിക്കെട്ടി കേരളം; സന്തോഷ് ട്രോഫിയിൽ വിജയത്തുടക്കം, അജ്‌സലിന് ഇരട്ടഗോൾ

ന്തോഷ് ട്രോഫി ഫുട്‌ബോളിൽ പഞ്ചാബിനെ തകർത്ത് കേരളത്തിന് തകർപ്പൻ വിജയത്തുടക്കം. സിലാപത്തൂരിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ, ഒരു ഗോളിന് പിന്നിലായ ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് കേരളം വിജയം പിടിച്ചെടുത്തത്. ഇരട്ട ഗോളുകൾ നേടിയ മുഹമ്മദ് അജ്‌സലാണ് കേരളത്തിന്റെ വിജയശില്പി.

മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും 27-ാം മിനിറ്റിൽ പഞ്ചാബാണ് ആദ്യം ലീഡെടുത്തത്. കേരളം പന്തടക്കത്തിൽ മികച്ചുനിന്നെങ്കിലും ആദ്യ പകുതിയിൽ സമനില ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ഒരു ഗോളിന്റെ മുൻതൂക്കത്തോടെ പഞ്ചാബ് ആദ്യ പകുതി അവസാനിപ്പിച്ചു.

Also Read: ഗംഭീറിനെ തളർത്താൻ നോക്കേണ്ട! ടി20യിൽ കിവീസിനെ തകർത്ത് ഇന്ത്യ; പിന്തുണയുമായി ശശി തരൂർ

എന്നാൽ രണ്ടാം പകുതിയിൽ കേരളം ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മനോജ് എം കേരളത്തിനായി സമനില ഗോൾ നേടി. തുടർന്ന് 58, 62 മിനിറ്റുകളിൽ മുഹമ്മദ് അജ്‌സൽ തുടർച്ചയായി വലകുലുക്കിയതോടെ കേരളം 3-1 ന് വിജയം ഉറപ്പിച്ചു. നാല് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകൾ പഞ്ചാബിന്റെ തിരിച്ചുവരവ് അസാധ്യമാക്കി.

See also  മോദി എത്ര തവണ വന്നാലും തോൽവി ഉറപ്പ്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ

The post പഞ്ചാബിനെ പൂട്ടിക്കെട്ടി കേരളം; സന്തോഷ് ട്രോഫിയിൽ വിജയത്തുടക്കം, അജ്‌സലിന് ഇരട്ടഗോൾ appeared first on Express Kerala.

Spread the love

New Report

Close