loader image
ഇന്ത്യ ജയിച്ചു, പക്ഷേ സഞ്ജു തോറ്റു! ലോകകപ്പ് ടീമിൽ സ്ഥാനം തെറിക്കുമോ? ആകാശ് ചോപ്രയുടെ മുന്നറിയിപ്പ്

ഇന്ത്യ ജയിച്ചു, പക്ഷേ സഞ്ജു തോറ്റു! ലോകകപ്പ് ടീമിൽ സ്ഥാനം തെറിക്കുമോ? ആകാശ് ചോപ്രയുടെ മുന്നറിയിപ്പ്

ന്യൂസീലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യ 48 റൺസിന്റെ ഗംഭീര വിജയം ആഘോഷിക്കുമ്പോഴും ആരാധകരുടെ ചർച്ചകളിൽ നിറയുന്നത് സഞ്ജു സാംസണിന്റെ ബാറ്റിംഗ് പ്രകടനമാണ്. നാഗ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അഭിഷേക് ശർമയുടെ വെടിക്കെട്ട് അർധസെഞ്ച്വറിയുടെയും അവസാന ഓവറുകളിൽ റിങ്കു സിംഗ് നടത്തിയ സിക്സർ മഴയുടെയും കരുത്തിൽ ഏഴ് വിക്കറ്റിന് 238 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ ഗ്ലെൻ ഫിലിപ്സ് പൊരുതിയെങ്കിലും കിവികളുടെ ഇന്നിംഗ്സ് ഏഴ് വിക്കറ്റിന് 190 റൺസിൽ അവസാനിച്ചു.

എന്നാൽ, ഇന്ത്യൻ വിജയത്തിനിടയിലും സഞ്ജു സാംസണിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഓപ്പണറായി ഇറങ്ങി രണ്ട് ബൗണ്ടറികളോടെ മികച്ച തുടക്കം നൽകുമെന്ന് തോന്നിച്ചെങ്കിലും വെറും 7 പന്തിൽ 10 റൺസെടുത്ത് സഞ്ജു കൂടാരം കയറി. അനായാസമായ ഒരു ക്യാച്ച് നൽകി പുറത്തായ സഞ്ജുവിന്, വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുൻപ് തന്റെ സ്ഥാനം ഉറപ്പിക്കാൻ ഈ ഇന്നിംഗ്സ് സഹായകമായില്ല.

Also Read: ഗംഭീറിനെ തളർത്താൻ നോക്കേണ്ട! ടി20യിൽ കിവീസിനെ തകർത്ത് ഇന്ത്യ; പിന്തുണയുമായി ശശി തരൂർ

See also  തായ്‌ലൻഡിലെ ‘ടൈഗർ കിംഗ്ഡം’ അടച്ചു; 72 കടുവകൾ ചത്തത് മാരക വൈറസ് ബാധ മൂലം

സഞ്ജുവിന്റെ ഈ ബാറ്റിംഗ് വീഴ്ചയെ തുടർന്ന് കടുത്ത മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തി. ലോകകപ്പ് പ്ലേയിംഗ് ഇലവനിൽ സഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നും ഇഷാൻ കിഷൻ സഞ്ജുവിന് വലിയ വെല്ലുവിളിയാണെന്നും ചോപ്ര വിലയിരുത്തുന്നു. സഞ്ജുവും ഇഷാനും തമ്മിലുള്ള പോരാട്ടമായിരിക്കും ടീമിലെ സ്ഥാനത്തെക്കുറിച്ച് തീരുമാനമെടുക്കുകയെന്നും വരും മത്സരങ്ങൾ ഇതിൽ നിർണ്ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഗ്പൂരിൽ സഞ്ജുവിനെപ്പോലെ തന്നെ ഇഷാൻ കിഷനും തിളങ്ങാനായിരുന്നില്ല. എട്ട് റൺസെടുത്ത് ഇഷാനും നിരാശപ്പെടുത്തി. ലോകകപ്പിന് മുൻപുള്ള ശേഷിക്കുന്ന നാല് മത്സരങ്ങൾ ഇരുവർക്കും അഗ്നിപരീക്ഷയാണ്. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിൽ സഞ്ജുവിന് ഓപ്പണർ റോൾ നഷ്ടമായേക്കാം. മലയാളി താരത്തിന് ടീമിൽ നിലനിൽക്കാൻ ഇനിയുള്ള അവസരങ്ങൾ വലിയ സ്കോറുകളാക്കി മാറ്റേണ്ടത് അനിവാര്യമാണ്.

The post ഇന്ത്യ ജയിച്ചു, പക്ഷേ സഞ്ജു തോറ്റു! ലോകകപ്പ് ടീമിൽ സ്ഥാനം തെറിക്കുമോ? ആകാശ് ചോപ്രയുടെ മുന്നറിയിപ്പ് appeared first on Express Kerala.

Spread the love

New Report

Close