loader image
CMAT 2026! അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

CMAT 2026! അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന എംബിഎ പ്രവേശന പരീക്ഷയായ സിമാറ്റ് അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് അപേക്ഷാ സമയത്ത് ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അഡ്മിറ്റ് കാർഡിനൊപ്പം സാധുവായ ഒരു ഫോട്ടോ ഐഡന്റിറ്റി കാർഡും കൈവശമുള്ളവർക്ക് മാത്രമേ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കൂ. അഡ്മിറ്റ് കാർഡിൽ പരീക്ഷാ കേന്ദ്രം, സമയം, പാലിക്കേണ്ട നിർദ്ദേശങ്ങൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും. തെറ്റുകൾ ഒഴിവാക്കാൻ പരീക്ഷയ്ക്ക് പോകുന്നതിന് മുൻപായി അഡ്മിറ്റ് കാർഡിലെ വിവരങ്ങൾ വിദ്യാർഥികൾ കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്ന വിധം

ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in സന്ദർശിക്കുക.

സിമാറ്റ് 2026 രജിസ്‌ട്രേഷൻ നമ്പറും ജനനത്തീയതി അല്ലെങ്കിൽ അപേക്ഷാനമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

തുടർന്ന് വരുന്ന പേജിൽ നിന്നും ‘CMAT Admit Card 2026’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.

എല്ലാ വിവരങ്ങളും പരിശോധിച്ച് അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

See also  കുവൈത്തിൽ ഇനി വാഹന കൈമാറ്റം എളുപ്പം; അനുമതിപത്രം നൽകാൻ ‘സഹേൽ’ ആപ്പ് മതി

The post CMAT 2026! അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു appeared first on Express Kerala.

Spread the love

New Report

Close