
തൃശൂർ: കമിതാക്കൾക്ക് താക്കീതുമായി പോർക്കുളം പഞ്ചായത്തിലെ കുതിരപ്പാടത്ത് വിചിത്രമായ മുന്നറിയിപ്പ് ബോർഡ് പ്രത്യക്ഷപ്പെട്ടു. റോഡരികിൽ തണൽ പറ്റിയിരിക്കുന്ന കമിതാക്കൾക്കും യുവതീ യുവാക്കൾക്കും നേരെയാണ് അജ്ഞാതർ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
മൂന്ന് വർഷം മുമ്പ് നവീകരിച്ച ഈ പ്രദേശം മനോഹരമായ നടപ്പാതയും തണൽമരങ്ങളും നിറഞ്ഞതാണ്. വിജനമായ സ്ഥലമായതിനാൽ പകൽ സമയങ്ങളിൽ നിരവധി പേർ ഇവിടെ വിശ്രമിക്കാനും സംസാരിക്കാനുമായി എത്താറുണ്ട്. എന്നാൽ, സ്കൂൾ കുട്ടികളും കുടുംബങ്ങളും കടന്നുപോകുന്ന വഴിയായതിനാൽ സദാചാര ലംഘനം അനുവദിക്കില്ലെന്നാണ് ബോർഡിലൂടെയുള്ള ഭീഷണി. അതേസമയം, റോഡരികിൽ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ഉപേക്ഷിക്കുന്നത് നിത്യേനയുള്ള കാഴ്ചയാണ്. ബോർഡ് സ്ഥാപിച്ചത് ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
The post ‘ഇത് പൊതുവഴിയാണ്, ചോദ്യം ചെയ്യപ്പെടും’; തൃശൂരിൽ കമിതാക്കൾക്ക് ഭീഷണിയുമായി മുന്നറിയിപ്പ് ബോർഡ് appeared first on Express Kerala.



