loader image
ശബരിമല സ്വർണ്ണക്കൊള്ള! നിയമസഭാ മാർച്ചിൽ പൊലീസ് വാഹനത്തിന് നേരെ കല്ലേറ്, ലാത്തിച്ചാർജ്

ശബരിമല സ്വർണ്ണക്കൊള്ള! നിയമസഭാ മാർച്ചിൽ പൊലീസ് വാഹനത്തിന് നേരെ കല്ലേറ്, ലാത്തിച്ചാർജ്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ വൻ സംഘർഷം. നിയമസഭയ്ക്ക് മുന്നിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജി. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

ബാരിക്കേഡുകൾ തകർത്ത് നിയമസഭയ്ക്കുള്ളിലേക്ക് അതിക്രമിച്ചു കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. സംഘർഷം നിയന്ത്രണാതീതമായതിനെ തുടർന്ന് പൊലീസ് കണ്ണീർവാതക മുന്നറിയിപ്പ് നൽകുകയും പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. നഗരമധ്യത്തിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.

The post ശബരിമല സ്വർണ്ണക്കൊള്ള! നിയമസഭാ മാർച്ചിൽ പൊലീസ് വാഹനത്തിന് നേരെ കല്ലേറ്, ലാത്തിച്ചാർജ് appeared first on Express Kerala.

Spread the love
See also  കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ യു.എ.ഇ; റംസാനിൽ 50 ലക്ഷം കുട്ടികൾക്ക് കാരുണ്യത്തിന്റെ ‘ജീവനരേഖ’

New Report

Close