
ഒമാനിലെ സലാല തീരത്തോട് ചേർന്നുള്ള അറബിക്കടലിൽ ബുധനാഴ്ച പുലർച്ചെ തുടർച്ചയായ മൂന്ന് ഭൂചലനങ്ങൾ ഉണ്ടായതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുലർച്ചെ 2.19-ന് അനുഭവപ്പെട്ട ആദ്യ ചലനം റിക്ടർ സ്കെയിലിൽ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. സലാലയിൽ നിന്ന് ഏകദേശം 263 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 35 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. തുടർന്ന് പുലർച്ചെ 4.27-ഓടെ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ രണ്ടാമത്തെ ചലനവും റിപ്പോർട്ട് ചെയ്തു.
മൂന്നാമത്തെ ഭൂചലനം പുലർച്ചെ 5.05-നാണ് ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഈ ചലനമായിരുന്നു ഏറ്റവും കരുത്താർന്നത്. സലാലയിൽ നിന്ന് ഏകദേശം 209 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. തുടർച്ചയായുണ്ടായ ഈ ഭൂചലനങ്ങൾ ജനങ്ങൾക്കിടയിൽ ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
The post സലാല തീരത്ത് തുടർച്ചയായ ഭൂചലനങ്ങൾ! അറബിക്കടലിൽ മൂന്ന് തവണ പ്രകമ്പനം രേഖപ്പെടുത്തി appeared first on Express Kerala.



