ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു

മ്മു കശ്മീരിലെ ദോഡയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് സൈനികർക്ക് വീരമൃത്യു. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ദോഡയിലെ ഖനി എന്ന സ്ഥലത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. ഉയർന്ന പ്രദേശങ്ങളിലേക്ക് ഔദ്യോഗിക ഡ്യൂട്ടിക്കായി പോകുകയായിരുന്നു പത്തിലേറെ സൈനികരടങ്ങിയ സംഘം. വാഹനത്തിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെട്ടതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായത്.

അപകടത്തിൽ ഒമ്പത് സൈനികർക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ഉദ്ദംപൂരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു appeared first on Express Kerala.

Spread the love
See also  പരിഭ്രാന്തി വേണ്ട, ശാന്തത പാലിക്കുക; അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ പുറത്തുവിട്ട് യുഎഇ

New Report

Close