ഒന്ന് തൊട്ട് നോക്ക്, അപ്പോൾ അറിയാം യഥാർത്ഥ കരുത്ത് എന്തെന്ന്! അമേരിക്കയുടെ ആ ‘തീക്കളിക്ക്’ മുന്നറിയിപ്പായി ഇറാൻ

ഒന്ന് തൊട്ട് നോക്ക്, അപ്പോൾ അറിയാം യഥാർത്ഥ കരുത്ത് എന്തെന്ന്! അമേരിക്കയുടെ ആ ‘തീക്കളിക്ക്’ മുന്നറിയിപ്പായി ഇറാൻ

ശ്ചിമേഷ്യൻ രാഷ്ട്രീയ ഭൂപടത്തിൽ ഇറാനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ വീണ്ടും സജീവമാകുകയാണ്. മേഖലയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളെക്കുറിച്ചുള്ള വാർത്തകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്, ഈ സംഭവവികാസങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവിൽ വീണ്ടും അമേരിക്ക തന്നെയാണുള്ളത്. ഇറാനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനും തങ്ങളുടെ തന്ത്രപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി അമേരിക്ക നടത്തുന്ന നീക്കങ്ങൾ പശ്ചിമേഷ്യയെ വീണ്ടും ഒരു സംഘർഷഭരിതമായ സാഹചര്യത്തിലേക്ക് നയിക്കുകയാണ്.

വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും മേഖലയിൽ കൂട്ടിക്കൊണ്ടുവരുമ്പോൾ, “സുരക്ഷ” എന്ന വാക്കാണ്  അമേരിക്ക  മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, ഇതൊന്നും പുതിയ കഥയല്ല. ഇവിടെ സുരക്ഷയുടെ പേരിൽ സൈനികശക്തി വിന്യസിച്ച് പശ്ചിമേഷ്യയിൽ സമ്മർദ്ദം ചെലുത്തുന്ന അമേരിക്കയുടെ പഴയ തന്ത്രങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്. ഇറാനെ ലക്ഷ്യം വച്ചുള്ള ഈ നീക്കങ്ങൾ മേഖലയെ സമാധാനത്തിലേക്കാണോ അതോ കൂടുതൽ ആശങ്കകളിലേക്കാണോ നയിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ബാഹ്യശക്തികളുടെ ഇത്തരം ഇടപെടലുകൾ ആർക്ക് വേണ്ടിയാണെന്നും ഇതിന്റെ യഥാർത്ഥ വില നൽകേണ്ടി വരുന്നത് ആരാണെന്നും ലോകം തിരിച്ചറിയേണ്ടിയിരിക്കുന്നു.

സെൻട്രൽ കമാൻഡിന്റെ കീഴിൽ ആക്രമണ ശേഷിയുള്ള യുദ്ധവിമാനങ്ങളും വിമാനവാഹിനിക്കപ്പലുകളും മേഖലയിൽ അടുപ്പിക്കുന്നത് “പ്രതിരോധം” എന്ന പേരിലാണെങ്കിലും, അത് യുദ്ധസന്നാഹം മുൻകൂട്ടി സജ്ജമാക്കുന്ന നടപടിയാണെന്ന വിമർശനം ശക്തമാണ്. ഒരു പ്രദേശത്തെ സുരക്ഷിതമാക്കുന്നു എന്ന വാദത്തേക്കാൾ, ആയുധ നിർമ്മാതാക്കൾക്കും സൈനിക വ്യവസായ സമുച്ചയത്തിനും സ്ഥിരമായ വിപണി ഉറപ്പാക്കുന്ന രാഷ്ട്രീയ–സാമ്പത്തിക തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഈ വിന്യാസങ്ങൾ പലരും കാണുന്നത്. ഇറാഖ്, അഫ്ഗാനിസ്ഥാൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളുടെ അനുഭവങ്ങൾ തന്നെ തെളിയിക്കുന്നു. F-15E പോലുള്ള ആക്രമണ ശേഷിയുള്ള യുദ്ധവിമാനങ്ങളും USS എബ്രഹാം ലിങ്കൺ പോലുള്ള വിമാനവാഹിനിക്കപ്പലുകളും വിന്യസിക്കുന്നത്, “നിരീക്ഷണം” എന്ന പേരിലാണെങ്കിലും, അത് യഥാർത്ഥത്തിൽ ആക്രമണ ശേഷി മുൻകൂട്ടി സജ്ജമാക്കുന്ന നടപടിയാണ്. ഇത്തരം നീക്കങ്ങൾ, ഇറാനെ മാത്രമല്ല, മുഴുവൻ മേഖലയെയും ഒരു അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന ഒന്നാനാണ് ഒരു വിഭാഗം ആളുക്കൾ പറയുന്നത്.

ഇറാനിലെ ബഹുജന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ കമാൻഡർ ജനറൽ മുഹമ്മദ് പക്‌പൂർ, അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ മുന്നറിയിപ്പ് നൽകി. ഖമേനിയെ ലക്ഷ്യമിട്ടോ ഇറാനെതിരെ പുതിയ സൈനിക നടപടികളിലേക്കോ നീങ്ങിയാൽ, അതിന് “കൂടുതൽ വേദനാജനകവും ഖേദകരവുമായ പ്രത്യാഘാതങ്ങൾ” നേരിടേണ്ടിവരുമെന്ന് അദ്ദേഹം തുറന്നടിച്ചു പറഞ്ഞു. ഇതേസമയം, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി നേതൃത്വം നൽകുന്ന ഭരണകൂടം കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലുപോലും, ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്ന നിലപാട് ആവർത്തിക്കുന്നത്, സംഘർഷം അല്ല നയതന്ത്രമാണ് ഔദ്യോഗിക വഴിയെന്ന സന്ദേശമായാണ് വായിക്കപ്പെടുന്നത്.

Also Read: ശബ്ദത്തേക്കാൾ അഞ്ചുമടങ്ങിലധികം വേഗത, 15 മിനിറ്റ് 1,500 കിലോമീറ്റർ, ചിന്തിക്കുന്നതിനും മുൻപേ പ്രഹരം! ലോകത്തെ ഞെട്ടിക്കാൻ ഡിആർഡിഒയുടെ കരുത്തൻ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദാവോസിൽ നടത്തിയ പ്രസംഗത്തിൽ, ഇറാൻ ആണവായുധം കൈവശപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന് ആവർത്തിച്ചു. “ഇറാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു, നമ്മൾ സംസാരിക്കും” എന്ന വാക്കുകൾ നയതന്ത്രത്തിന് ഒരു ചെറിയ ഇടം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് സൂചിപ്പിച്ചെങ്കിലും, ഖമേനിയെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണത്തിനും “ഭൂമുഖത്തുനിന്ന് തുടച്ചുനീക്കൽ” എന്ന ഭാഷയിൽ ഭീഷണി മുഴക്കിയത് സംഭാഷണത്തിന്റെ ആത്മാവിനെ തന്നെ ദുർബലപ്പെടുത്തുന്നതാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഒരു വശത്ത് സമാധാനത്തെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് യുദ്ധഭീഷണി മുഴക്കുകയും ചെയ്യുന്ന ഈ രീതി അമേരിക്കയുടെ വിരോധാഭാസമായ നയതന്ത്രമായാണ് പലരും കാണുന്നത്.

ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾ ഡിസംബർ അവസാനം ആരംഭിച്ച് രണ്ടാഴ്ചക്കിടെ ശക്തമായ അടിച്ചമർത്തലുകൾക്ക് വഴിമാറി. രാജ്യവ്യാപക ഇന്റർനെറ്റ് ഷട്ട്ഡൗൺ മൂലം യഥാർത്ഥ വിവരങ്ങൾ പുറത്തുവരുന്നത് തന്നെ പ്രയാസകരമായിരിക്കുകയാണ്. പ്രതിഷേധം “പൗരന്മാരുടെ സ്വാഭാവിക അവകാശമാണ്” എന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ സമ്മതിച്ചെങ്കിലും, അതിനെ അമേരിക്കയും ഇസ്രായേലും പ്രേരിപ്പിക്കുന്ന പ്രതികാര രാഷ്ട്രീയത്തിന്റെ ഫലമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഇവിടെയാണ് അമേരിക്കൻ നിലപാടിലെ ഇരട്ടത്താപ്പ് വ്യക്തമായി പുറത്തുവരുന്നത്. മനുഷ്യാവകാശങ്ങളുടെ പേരിൽ ഇറാനെ മാത്രം ലക്ഷ്യമിടുന്ന അമേരിക്ക, ലോകത്തിന്റെ പല ഭാഗങ്ങളിലും പിന്തുണച്ച ഭരണകൂടങ്ങൾ നടത്തിയ ഗുരുതര ലംഘനങ്ങൾക്കു മുന്നിൽ മൗനം പാലിച്ച ചരിത്രം മറക്കാനാവില്ല. മനുഷ്യാവകാശങ്ങൾ പലപ്പോഴും ഒരു രാഷ്ട്രീയ ആയുധമായി മാറുന്നതാണ് ഈ സമീപനം വ്യക്തമാക്കുന്നത്.

Also Read: ട്രംപ് പറയാൻ മറന്ന ആ രഹസ്യം, ഹിറ്റ്‌ലർക്ക് കിട്ടാതെ പോയ ആ നിധി! അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ചിറക് നൽകിയ ഗ്രീൻലാൻഡിലെ ‘അപൂർവ്വ ധാതു’

ഇറാൻ ആവർത്തിച്ച് വ്യക്തമാക്കുന്ന നിലപാട് വ്യക്തമാണ്, സുതാര്യമാണ്, തങ്ങൾ ആക്രമണകാരികളല്ല മറിച്ച് നേരിട്ട് ആക്രമണമുണ്ടായാൽ മാത്രമേ പ്രതികരിക്കൂ. സ്വന്തം പരമാധികാരവും സുരക്ഷയും സംരക്ഷിക്കാനുള്ള അവകാശം മാത്രമാണ് രാജ്യം മുന്നോട്ടുവയ്ക്കുന്നത്. എന്നിട്ടും, ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഇറാൻ റെവല്യൂഷനറി ഗാർഡ് കോർപസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും, യൂറോപ്പിലും സമാന നീക്കങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നത്, ഇറാനെ അന്താരാഷ്ട്രമായി ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പലരും കാണുന്നത്.

ഇസ്രയേലിന്റെ “സുരക്ഷ” എന്ന വാദം ആവർത്തിച്ച് ഉയർത്തിക്കാട്ടുന്ന അമേരിക്കൻ നിലപാടിനെ ചരിത്രം തന്നെ ചോദ്യം ചെയ്യുന്നു. “പ്രതിരോധം” എന്ന പേരിൽ നടത്തിയ സൈനിക ഇടപെടലുകൾ പശ്ചിമേഷ്യയ്ക്ക് നൽകിയത് സ്ഥിരതയല്ല, മറിച്ച് കൂടുതൽ അസ്ഥിരതയും ദീർഘകാല യുദ്ധങ്ങളുമാണ്. കൂടുതൽ വിമാനവാഹിനിക്കപ്പലുകളോ യുദ്ധവിമാനങ്ങളോ അല്ല, മറിച്ച് കൂടുതൽ സംഭാഷണവും പരസ്പര ബഹുമാനവുമാണ് ഈ മേഖലയ്ക്ക് ആവശ്യമായത്.

See also  അടൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി! മുൻ നഗരസഭാ ചെയർമാൻ ബാബു ദിവാകരൻ രാജിവെച്ചു

സമാധാനത്തിനായി ശബ്ദമുയർത്തുന്നത് ഇറാനെ പിന്തുണയ്ക്കാനല്ല, മറിച്ച് അമേരിക്കയുടെ യുദ്ധക്കൊതിയുടെ ഇരകളാകാൻ പോകുന്ന സാധാരണ മനുഷ്യർക്ക് വേണ്ടിയാണ്. ആയുധങ്ങൾ വിറ്റഴിക്കാനും സ്വാധീനം ഉറപ്പിക്കാനും വേണ്ടി അമേരിക്ക വീണ്ടും പശ്ചിമേഷ്യയിൽ തീക്കളി നടത്തുകയാണ്. ഈ നയങ്ങൾ ഇറാനെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങൾ ലോകം മുഴുവൻ അനുഭവിക്കേണ്ടി വരും. സമാധാനത്തിന്റെ വേഷമണിഞ്ഞ് അമേരിക്ക നടത്തുന്ന ഈ ആയുധവ്യാപനം പശ്ചിമേഷ്യയെ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാതെ, ലാഭത്തിനുവേണ്ടി രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന അമേരിക്കൻ രീതി ലോകത്തിന് നൽകുന്നത് വലിയൊരു അപകടത്തിന്റെ മുന്നറിയിപ്പാണ്.

വീഡിയോ കാണാം….

The post ഒന്ന് തൊട്ട് നോക്ക്, അപ്പോൾ അറിയാം യഥാർത്ഥ കരുത്ത് എന്തെന്ന്! അമേരിക്കയുടെ ആ ‘തീക്കളിക്ക്’ മുന്നറിയിപ്പായി ഇറാൻ appeared first on Express Kerala.

Spread the love

New Report

Close