പോലീസ് സ്റ്റേഷനുകൾ ഇനി ജനകീയ മുഖമുള്ള കേന്ദ്രങ്ങൾ; 13 പുതിയ മന്ദിരങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പോലീസ് സ്റ്റേഷനുകൾ ഇനി ജനകീയ മുഖമുള്ള കേന്ദ്രങ്ങൾ; 13 പുതിയ മന്ദിരങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തിൽ ബാഹ്യഇടപെടലുകളില്ലാതെ നീതിയുക്തവും സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ വിവിധ പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ പോലീസ് സ്റ്റേഷൻ സങ്കൽപ്പങ്ങളിൽ നിന്ന് കേരള പോലീസ് ഏറെ മുന്നോട്ടുപോയെന്നും പുതിയ സ്റ്റേഷനുകൾ സ്ത്രീ-ശിശു-ഭിന്നശേഷി സൗഹൃദമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പോലീസ് അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ജനകീയ മുഖമുള്ള സേനയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തിയാക്കിയ 13 പുതിയ മന്ദിരങ്ങൾ അദ്ദേഹം നാടിന് സമർപ്പിച്ചു.

Also Read: ‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി

കരുനാഗപ്പള്ളി, കിളികൊല്ലൂർ ഉൾപ്പെടെയുള്ള ആറ് പോലീസ് സ്റ്റേഷനുകളും വിവിധ ക്വാർട്ടേഴ്‌സുകളുമാണ് ഉദ്ഘാടനം ചെയ്തത്. കൂടാതെ കടുത്തുരുത്തി, കൊയിലാണ്ടി ഉൾപ്പെടെയുള്ള പത്ത് പുതിയ മന്ദിരങ്ങളുടെ നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തുകയും ചെയ്തു. റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള ‘റെയിൽ മൈത്രി’ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

The post പോലീസ് സ്റ്റേഷനുകൾ ഇനി ജനകീയ മുഖമുള്ള കേന്ദ്രങ്ങൾ; 13 പുതിയ മന്ദിരങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു appeared first on Express Kerala.

Spread the love
See also  മഹാത്മാഗാന്ധിയെ അപമാനിച്ചു; മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പരാതി നൽകി കോൺഗ്രസ്

New Report

Close