loader image
‘ആശാൻ’ സിനിമയിലെ “ചിറകേ ചിറകേ” ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്

‘ആശാൻ’ സിനിമയിലെ “ചിറകേ ചിറകേ” ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്

ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ‘ആശാൻ’ എന്ന ചിത്രത്തിലെ “ചിറകേ ചിറകേ” എന്ന് തുടങ്ങുന്ന മൂന്നാമത്തെ ഗാനത്തിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവിട്ടു. വിനായക് ശശികുമാറിന്റെ വരികൾക്ക് സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം നൽകി ആലപിച്ച ഈ ഗാനത്തിൽ നടൻ ഇന്ദ്രൻസും ശബ്ദം നൽകിയിട്ടുണ്ട് എന്ന പ്രത്യേകതയുണ്ട്. സിനിമയുടെ ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ചിത്രത്തിൽ നിന്ന് നേരത്തെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രത്യേകിച്ച്, “മയിലാ സിനിമയിലാ” എന്ന ഗാനം സോഷ്യൽ മീഡിയയിൽ റീലുകളിലൂടെ വൻ തരംഗമായി മാറിയിരുന്നു. ശ്രീജിത്ത് ഡാസ്‌ലേഴ്സ് കൊറിയോഗ്രഫി നിർവ്വഹിച്ച ആ ഗാനരംഗത്തിൽ ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിറും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ഈ ചിത്രത്തിൽ നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

Also Read: മമ്മൂട്ടി-മോഹൻലാൽ വിസ്മയം ‘പാട്രിയറ്റ്’; ക്യാരക്ടർ പോസ്റ്ററുകൾ നാളെ മുതൽ, ആവേശത്തിൽ ആരാധകർ!

See also  ശബരിമല സ്വർണ്ണക്കൊള്ള! ‘കട്ടയാളും വാങ്ങിയയാളും സോണിയ ഗാന്ധിക്കൊപ്പം’: മന്ത്രി വി. ശിവൻകുട്ടി

ഗപ്പി, അമ്പിളി എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ‘ആശാൻ’ നിർമ്മിക്കുന്നത് ഗപ്പി സിനിമാസും വേഫെറർ ഫിലിംസും ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർക്ക് പുറമെ ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുമെന്നാണ് സൂചനകൾ.

The post ‘ആശാൻ’ സിനിമയിലെ “ചിറകേ ചിറകേ” ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത് appeared first on Express Kerala.

Spread the love

New Report

Close