ഫോൺ വെള്ളത്തിൽ വീണാൽ ഉടൻ ചെയ്യേണ്ട മുൻകരുതലുകൾ

ഫോൺ വെള്ളത്തിൽ വീണാൽ ഉടൻ ചെയ്യേണ്ട മുൻകരുതലുകൾ

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ മഴ നനഞ്ഞോ അല്ലെങ്കിൽ നനവുള്ള പ്രതലങ്ങളിൽ വെക്കുന്നതിലൂടെയോ അതിൽ വെള്ളം വീഴാൻ സാധ്യതയുണ്ട്. ഫോണിനുള്ളിൽ വെള്ളം ഇറങ്ങുന്നത് അത് കേടാകാൻ കാരണമായേക്കാം. ഇങ്ങനെയുളള അവസരങ്ങളില്‍ എന്ത് ചെയ്യണം എന്നുള്ള സംശയം പലര്‍ക്കും ഉണ്ടാകും.

എത്രയും വേഗം വെള്ളത്തില്‍നിന്ന് പുറത്തെടുക്കുക

ഫോൺ വെള്ളത്തിൽ വീണുപോയാൽ ഒട്ടും വൈകാതെ എത്രയും വേഗം അത് പുറത്തെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എത്ര വേഗത്തിൽ വെള്ളത്തിൽ നിന്ന് മാറ്റുന്നുവോ അത്രയും കുറഞ്ഞ കേടുപാടുകളെ ഫോണിന് സംഭവിക്കുകയുള്ളൂ. പുറത്തെടുക്കാൻ വൈകുന്നത് അനുസരിച്ച് ഫോണിന്റെ സെൻസിറ്റീവ് ഭാഗങ്ങളിലേക്ക് വെള്ളം തുളച്ചുകയറാനും ഫോൺ പൂർണ്ണമായും പ്രവർത്തനരഹിതമാകാനും സാധ്യതയുണ്ട്.

Also Read: ദൈവം താക്കീത് നൽകിയ സ്വവർഗാനുരാഗികൾ..! പോംപൈയിലെ ഇരുളടഞ്ഞ ഇടവഴികളിൽ 2000 വർഷം മറഞ്ഞിരുന്ന രഹസ്യങ്ങൾ പുറത്ത്…

ഫോണ്‍ ഓഫ് ചെയ്യുക

പുറത്തെടുത്ത ഉടൻ തന്നെ എത്രയും പെട്ടെന്ന് ഫോൺ ഓഫ് ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഉപകരണം ഓൺ ആണെങ്കിൽ വെള്ളം കാരണം ഉള്ളിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനും ബാറ്ററി പൂർണ്ണമായും തകരാനും വലിയ സാധ്യതയുണ്ട്.

ചാര്‍ജര്‍ കേബിളുകളും ഹെഡ്‌ഫോണ്‍ വയറുകളും നീക്കം ചെയ്യുക

ഫോണിലെ ഹെഡ്‌ഫോൺ ജാക്കറ്റുകൾ, ചാർജിംഗ് പോർട്ടുകൾ എന്നിവയിലുള്ള ആവരണങ്ങൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ഫോണിനുള്ളിലെ വായൂസഞ്ചാരം വർദ്ധിപ്പിക്കുകയും ഉള്ളിൽ കുടുങ്ങിയ വെള്ളം എളുപ്പത്തിൽ പുറത്തുപോകാൻ സഹായിക്കുകയും ചെയ്യും.

സിംകാര്‍ഡ് നീക്കം ചെയ്യുക

വെള്ളം സിംകാര്‍ഡിന് കേടുപാടുകള്‍ വരുത്താനും സാധ്യതയുള്ളതുകൊണ്ട് അത് നീക്കം ചെയ്യുക.

( ചില സാഹചര്യങ്ങളില്‍ ഈ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാകണമെന്നില്ല)

The post ഫോൺ വെള്ളത്തിൽ വീണാൽ ഉടൻ ചെയ്യേണ്ട മുൻകരുതലുകൾ appeared first on Express Kerala.

Spread the love
Scroll to Top