77-ാമത് റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; കർത്തവ്യപഥിൽ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും അണിനിരക്കും

77-ാമത് റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; കർത്തവ്യപഥിൽ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും അണിനിരക്കും

രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി രാജ്യം സജ്ജമായി. ഡൽഹിയിലെ കർത്തവ്യപഥിൽ രാവിലെ 9:30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രമർപ്പിക്കുന്നതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് ഇത്തവണത്തെ മുഖ്യാതിഥികൾ. ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ അതീവ സുരക്ഷാ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിന്റെ നിശ്ചലദൃശ്യവും പരേഡും

കർത്തവ്യപഥിൽ പത്തരയോടെ ആരംഭിക്കുന്ന വർണ്ണാഭമായ പരേഡിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ 30 നിശ്ചലദൃശ്യങ്ങൾ അണിനിരക്കും. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതയും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം ഇത്തവണ ശ്രദ്ധേയമാകുന്നത്. രാജ്യത്തിന്റെ വികസന നേട്ടങ്ങളും പാരമ്പര്യവും പ്രദർശിപ്പിക്കുന്ന പരേഡിൽ വിവിധ സേനാവിഭാഗങ്ങളും അണിനിരക്കും.

Also Read: റിപ്പബ്ലിക് ദിന ബഹുമതികൾ; ശുഭാംശു ശുക്ലയ്ക്ക് അശോകചക്ര, മലയാളി പ്രശാന്ത് ബാലകൃഷ്ണന് കീർത്തിചക്ര

തിരുവനന്തപുരത്തെ ആഘോഷങ്ങൾ

സംസ്ഥാന തല റിപ്പബ്ലിക് ദിനാഘോഷങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9 മണിക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ പരേഡിൽ അഭിവാദ്യം സ്വീകരിക്കും. വിവിധ സേനാവിഭാഗങ്ങൾക്കും എൻ.സി.സി കേഡറ്റുകൾക്കുമൊപ്പം ഇതാദ്യമായി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരും പരേഡിൽ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിവിധ സർവകലാശാലകളിൽ നിന്നുള്ള 40 എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ചരിത്രപരമായ ഈ മുന്നേറ്റത്തിൽ പങ്കാളികളാകുന്നത്.

The post 77-ാമത് റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; കർത്തവ്യപഥിൽ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും അണിനിരക്കും appeared first on Express Kerala.

Spread the love
Scroll to Top