
തിരക്കേറിയ ജീവിതശൈലിയിൽ ആരോഗ്യകരമായ ഭക്ഷണം വേഗത്തിൽ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണ് ഇൻസ്റ്റന്റ് ഓട്‌സ് പനീർ ദോശ. നാരുകളാൽ സമൃദ്ധമായ ഓട്‌സും പ്രോട്ടീൻ ധാരാളമുള്ള പനീറും ചേരുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ്.
ചേരുവകൾ
ഓട്‌സ്- 1 കപ്പ്
കപ്പ്- ½ റവ
അരിപ്പൊടി- ¼ കപ്പ്
ഫ്രഷ് പനീർ- ½ കപ്പ്
തൈര്- ½ കപ്പ്
വെള്ളം- 1½ – 2 കപ്പ്
സവാള- 1
പച്ചമുളക്- 1
ഇഞ്ചി- 1 ടീസ്പൂൺ
മല്ലിയില- 2 ടേബിൾസ്പൂൺ
ജീരകം- ½ ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഓട്‌സ് ചെറിയ തീയിൽ വറുത്തെടുക്കാം. ചൂടാറിയ ശേഷം ഇത് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം. ഒരു പാത്രത്തിൽ ഈ ഓട്‌സ് പൊടിയും റവയും അരിപ്പൊടിയും എടുക്കാം. ഇതിലേക്ക് ചിരകി വെച്ച പനീർ, തൈര്, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കാം. കട്ടകളില്ലാതെ ദോശ മാവിന്റെ പരുവത്തിൽ (ഒഴിക്കാവുന്ന പാകം) ഇത് മാറ്റിയെടുക്കാം. ശേഷം സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില, ജീരകം എന്നിവ ചേർത്ത് യോജിപ്പിക്കാം. ഈ മാവ് 10 മിനിറ്റ് മാറ്റി വെക്കാം. ദോശക്കല്ല് ചൂടാക്കി അല്പം എണ്ണ തടവാം. ഒരു തവി മാവ് ഒഴിച്ച് നേരിയ രീതിയിൽ പരത്താം. ദോശയുടെ അരികുകളിൽ അല്പം എണ്ണയോ നെയ്യോ ഒഴിച്ചു കൊടുക്കാം. ഇടത്തരം തീയിൽ വെച്ച് ദോശ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മൊരിച്ചെടുക്കാം. ഇനി കഴിച്ചോളൂ.
The post ആരോഗ്യവും രുചിയും ഒന്നിച്ച്; വെറും 20 മിനിറ്റിൽ തയ്യാറാക്കാം ഈ റെസിപ്പി! appeared first on Express Kerala.




