ഇരിങ്ങാലക്കുട : തുമ്പൂർ എ.യു.പി. സ്കൂളിൽ അധ്യാപകർ വിദ്യാർഥികൾക്കായി ഒരുക്കിയ ഫുട്ബോൾ ടർഫ് പ്രശസ്ത ഫുട്ബാൾ താരം മുൻ കേരള ടീം ക്യാപ്റ്റൻ വി.വി. സുർജിത് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഷാറ്റോ കുര്യൻ അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപിക ബിൻസി ജോസ്,
മുൻ പ്രധാന അധ്യാപിക കെ. റീന, പൂർവ്വ വിദ്യാർഥി സംഘടന പ്രതിനിധി വാസൻ, പി.ടി.എ. പ്രസിഡന്റ് അശ്വതി ദിനിൽ എന്നിവർ പ്രസംഗിച്ചു.


