
ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ഗവൺമെന്റ് ആശുപത്രിക്ക് മുൻവശം കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻവശത്താണ് അപകടം സംഭവിച്ചത്. മലപ്പുറം പാങ്ങ് സ്വദേശികളായ കാറ്റുവില വീട്ടിൽ മഞ്ജുഷ (25), ആര്യ (24) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ എടക്കഴിയൂർ കെൻസ് ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടൻ തന്നെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും […]


