ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഇരിങ്ങാലക്കുട കനാൽബേസ് സ്വദേശിയായ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : കുഴിക്കാട്ടുക്കോണം സ്വദേശി കെങ്കയിൽ വീട്ടിൽ അമൽ (29 വയസ് ) എന്നയാളെ കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി ഇരിങ്ങാലക്കുട സോൾവെന്റ് റോഡ് കനാൽബേയ്സ് സ്വദേശി പരിയാടത്ത് വീട്ടിൽ സുനിലനെ 36 (വയസ്സ് ) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 25 ന് രാത്രി 10.00 മണിയോടെ ആയിരുന്നു സംഭവം. അമലും സുഹൃത്തുക്കളായ ശബരിദാസും ആദിത്യനും സ്കൂട്ടറിൽ നമ്പ്യാങ്കാവ് – മാപ്രാണം റോഡിലൂടെ പോകുമ്പോൾ ഹോൺ അടിച്ചിട്ടും പ്രതികൾ റോഡിൽ നിന്നും മാറാതെ നടക്കുന്നത് കണ്ട് നടക്കാൻ പറഞ്ഞപ്പോൾ പ്രതികൾ അസഭ്യം പറഞ്ഞത് അമൽ ചോദ്യം ചെയ്തതലിലുള്ള വൈരാഗ്യത്താൽ പ്രതിയായ സുനിലൻ അമലിനെ മർദ്ദിക്കുകയും കരിങ്കല്ല് കഷണമെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സുനിലൻ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ മദ്യം നിർമിച്ച കേസ്സിലും, പൊതുമുതൽ നശിപ്പിച്ച കേസിലും അടക്കം രണ്ട് ക്രമിനൽക്കേസിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം കെ, എസ് ഐ മാരായ അഭിലാഷ്, സൗമ്യ ഇ യു, ജി എസ് ഐ സതീശൻ എം എൻ, ജി എസ് സി പി ഒ മാരായ ഗിരീഷ്, രഞ്ജിത്ത് എം ആർ, സുജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്


