PUDUKAD-NEWS-PUTHUKAD-NEWS

കൊലപാതക ശ്രമം: പ്രതി പിടിയിൽ.

തൃശ്ശൂർ : മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ കോഞ്ചേരി റോഡ് സെൻ്ററിൽ നിനൽ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ കോഞ്ചേരി റോഡ് സെൻ്ററിൽ നിനൽ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി തൃശ്ശൂർ കോഞ്ചേരി റോഡ് പുത്തൻകുളം വീട്ടിൽ അരവിന്ദാക്ഷൻ മകൻ രഞ്ജിത്ത് (40), എന്നയാളെയാണ് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പ്രദീപ് കെ ഒ യുടെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്.
ജനുവരി 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി 26.01.2025 തിയ്യതി 01.30 മണിയോടെ കോഞ്ചരി റോഡ് ബസ്സ് സ്റ്റോപ്പിൽ വെച്ച് നിനൽനെ കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടു കൂടി കോഞ്ചേരി റോഡ് ബസ്സ് സ്റ്റോപ്പിലേക്ക് വിളിച്ച് വരുത്തി പ്രതി കൈയ്യിൽ സൂക്ഷിച്ചിരുന്ന വടിവാൾ കൊണ്ട് നിനലിന്റെ ഇരു കൈകളിലും ഇടതുകാൽ തുടയിലും വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും.. ഇക്കാര്യത്തിന് മെഡിക്കൽ കോളേജ് പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തൃശ്ശൂർ അസിസ്റ്റൻറ് കമ്മീഷണർ സുരേഷ് കെ ജി യുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പോലീസിൻറെ അന്വേഷണത്തിൽ പ്രതി ഒളിവിലാണെന്നു മനസ്സിലാക്കുകയും തുടർന്ന് പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും, പ്രതിയുടെ സുഹ്രത്തുക്കൾ,ബന്ധുക്കൾ എന്നിവരുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചും 48 മണിക്കൂറിനുള്ളിൽ പ്രതിയുടെ കുന്നത്തങ്ങാടിയിലുള്ള ഒളി സങ്കേതം കണ്ടെത്തുകയും അവിടെ നിന്ന് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് അവിടെ നിന്നും സാഹസികമായി പിടികൂടുകയും ചെയ്തു. മെഡിക്കൽ കോളേജ് ,വിയ്യൂർ പോലീസ് സ്റ്റേഷനുകളിൽ പ്രതിക്ക് അഞ്ചോളം കേസുകളുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. തൃശ്ശൂർ അസിസ്റ്റൻറ് കമ്മീഷണർ സുരേഷ് കെ ജി യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ പ്രദീപ് കെ ഒ , സബ് ഇൻസ്പെക്ടർമാരായ ജോണി കെ വി ,രാജേഷ് ആർ , സിവിൽ പോലീസ് ഓഫീസർമാരായ ഷാഹിദ്, അഭയ് ഘോഷ്, നീതു എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  കനത്ത ചൂടിൽ കേരളം ഇരുട്ടിലാകുമോ? വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു; ലോഡ് ഷെഡിംഗ് ആശങ്ക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top