loader image
പ്രഭാസിന്റെ ‘രാജാസാബ്’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഡേറ്റ് പുറത്ത്!

പ്രഭാസിന്റെ ‘രാജാസാബ്’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഡേറ്റ് പുറത്ത്!

പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്ത ഹൊറർ-കോമഡി ചിത്രം ‘ദി രാജാസാബ്’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയെങ്കിലും ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ചിത്രം ഫെബ്രുവരി 6 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാകും. ആദ്യദിനം തന്നെ 112 കോടി രൂപ വാരിക്കൂട്ടിയ രാജാസാബ്, പ്രഭാസിന്റെ തുടർച്ചയായി 100 കോടി ഓപ്പണിംഗ് നേടുന്ന ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. ഹൊറർ ഫാന്റസി വിഭാഗത്തിൽ ഇത്രയും ഉയർന്ന കളക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ സിനിമ കൂടിയാണിത്. 206.75 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ കളക്ഷൻ.

Also Read: മലയാളത്തിന്റെ പ്രിയതാരം ഇനി ‘ഹീറോ’; ഇന്ദ്രൻസ് നായകനാകുന്ന ‘ആശാൻ’ റിലീസ് പ്രഖ്യാപിച്ചു!

തമന്റെ പശ്ചാത്തല സംഗീതവും വിഷ്വൽസും പ്രശംസ പിടിച്ചുപറ്റിയെങ്കിലും ചിത്രത്തിന്റെ തിരക്കഥയെയും വിഎഫ്എക്സിനെയും ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച ഈ ചിത്രത്തിൽ വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തിയേറ്ററുകളിൽ ലഭിച്ച സ്വീകാര്യത ഒടിടിയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

See also  ചിത്രരചനയിൽ വിപ്ലവം തീർക്കാൻ ഗൂഗിൾ; അതിവേഗവും ബുദ്ധിയുമായി ‘നാനോ ബനാന 2’ എത്തി

The post പ്രഭാസിന്റെ ‘രാജാസാബ്’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഡേറ്റ് പുറത്ത്! appeared first on Express Kerala.

Spread the love

New Report

Close