loader image
രാജമൗലി-മഹേഷ് ബാബു ചിത്രം ‘വാരണാസി’ റിലീസ് ഡേറ്റ് പുറത്ത്!

രാജമൗലി-മഹേഷ് ബാബു ചിത്രം ‘വാരണാസി’ റിലീസ് ഡേറ്റ് പുറത്ത്!

ന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന രാജമൗലി-മഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ റിലീസ് തീയതി പുറത്ത്. 2027 ഏപ്രിൽ 7-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ‘ആർ.ആർ.ആർ’ പുറത്തിറങ്ങിയത്തിന് ശേഷം എത്തുന്ന ഈ ചിത്രം രാജമൗലിയുടെ കരിയറിലെ ഏറ്റവും വലിയ സംരംഭമാണ്.

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവന്റിലാണ് ചിത്രത്തിന്റെ ടീസര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അന്റാർട്ടിക്ക മുതൽ ആഫ്രിക്കൻ വനങ്ങളും ലങ്കാനഗരവും വരെ നീളുന്ന ദൃശ്യവിസ്മയമാണ് ടീസറിൽ കാണിക്കുന്നത്. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ ചേർന്നാണ്. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത്.

See also  കിക്മയിൽ എംബിഎ പ്രവേശനം; ഫെബ്രുവരി 28-ന് ഓൺലൈൻ അഭിമുഖം

The post രാജമൗലി-മഹേഷ് ബാബു ചിത്രം ‘വാരണാസി’ റിലീസ് ഡേറ്റ് പുറത്ത്! appeared first on Express Kerala.

Spread the love

New Report

Close