
കൊല്ലം: കൊട്ടാരക്കരയിൽ പൊലീസുകാരെ മർദ്ദിച്ചു. കൺട്രോൾ റൂം എസ്ഐ രാജേഷ് കുമാർ, സിപിഒ നിക്സൺ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് വെങ്കിടേഷ്, മനീഷ് എന്നിവരെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.
റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം വെച്ചായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന വിവരത്തെത്തുടർന്ന് പരിശോധനയ്‌ക്കെത്തിയതായിരുന്നു പൊലീസ്. വാഹനം തടഞ്ഞതോടെ പ്രകോപിതരായ പ്രതികൾ പൊലീസുകാരെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. എസ്.ഐയുടെ യൂണിഫോമിലെ ബട്ടണുകൾ വലിച്ചുപൊട്ടിക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ച ശേഷവും പ്രതികൾ പൊലീസിനെ വെല്ലുവിളിക്കുന്നത് തുടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, പൊലീസുകാരെ കയ്യേറ്റം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
The post കൊട്ടാരക്കരയിൽ പൊലീസിനെ മർദ്ദിച്ച രണ്ടു പേർ അറസ്റ്റിൽ appeared first on Express Kerala.



