PUDUKAD-NEWS-PUTHUKAD-NEWS

ഫാസില്‍ കൊലപാതക കേസില്‍ പ്രതികളെ കുറ്റക്കരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

ഗുരുവായൂര്‍ : ബ്രഹ്‌മകുളത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഫാസില്‍ കൊലപാതക കേസില്‍ പ്രതികളായിരുന്ന ആര്‍.എസ്.എസ്, ബിജെപി പ്രവര്‍ത്തകരെ തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു.  സംശയാസ്പദമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ട സഹാചര്യത്തിലാണ് മുഴുവന്‍ പ്രതികളെയും കുറ്റക്കരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്.
2013 നവംബര്‍ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 4 ദൃക്‌സാക്ഷികളുള്‍പ്പെടെ 38 സാക്ഷികളെ വിസ്തരിക്കുകയും 131 രേഖകള്‍ ഹാജരാക്കുകയും ചെയ്‌തെങ്കിലും സംശയാസ്പദമായി കേസ് തെളിയിക്കുവാന്‍ സാധിച്ചില്ല. പ്രതിഭാഗത്തിന് വേണ്ടി അഡ്വ: പി.എസ്. ഈശ്വരന്‍, അഡ്വ: ടി.സി. കൃഷ്ണന്‍ നാരായണന്‍, അഡ്വ: അക്ഷയ് ബാബുരാജ്, അഡ്വ കെ. സജിത്ത് എന്നിവര്‍ ഹാജരായി.

Spread the love
See also  പെരിഞ്ചേരിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നീന്തൽ പരിശീലന കേന്ദ്രം അടച്ച് പൂട്ടാൻ നോട്ടീസ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top