
കോവളം: തിരുവനന്തപുരം എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. കാമുകിയായ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് അഖിലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട് സ്വദേശിയായ യുവതിയുമായി അഖിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഈ യുവതിയെ തിരുവനന്തപുരത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ടശേഷമാണ് അഖിൽ വീട്ടിലേക്ക് മടങ്ങിയത്. പോലീസ് ക്യാമ്പിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ അഖിൽ ഒരു മണിക്കൂറിനുള്ളിൽ തിരികെ വീട്ടിലെത്തി. രാത്രി രണ്ടേകാലോടെ സുഹൃത്തിന് തന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കാറിനെക്കുറിച്ചും വാട്‌സ്ആപ്പിൽ സന്ദേശമയച്ച ശേഷമാണ് അഖിൽ ജീവനൊടുക്കിയത്.
The post കാമുകിയുടെ വിയോഗത്തിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി appeared first on Express Kerala.


