ഇടുക്കിയിൽ നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ഇടുക്കിയിൽ നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ടുക്കി രാജാക്കാട് പെട്രോൾ പമ്പിന് സമീപം വെച്ച് നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. കീരിത്തോട് സ്വദേശി സന്തോഷ്, കത്തിപ്പാറ സ്വദേശി അശ്വിൻ സോമരാജ് എന്നിവരെയാണ് രാജാക്കാട് പോലീസ് പിടികൂടിയത്. രണ്ട് കിലോ വീതമുള്ള രണ്ട് പൊതികളാക്കി ബിഗ്‌ഷോപ്പറിൽ കടത്തുകയായിരുന്ന കഞ്ചാവും ഇവരുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ ലഹരി കച്ചവടം നടത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഏറെ നാളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

തന്റെ ഭാര്യയുടെ സ്വർണം പണയം വെച്ച് കിട്ടിയ ഒരു ലക്ഷത്തി അയ്യായിരം രൂപ ഉപയോഗിച്ചാണ് കഞ്ചാവ് വാങ്ങിയതെന്ന് ഒന്നാം പ്രതി സന്തോഷ് പോലീസിനോട് സമ്മതിച്ചു. കഞ്ചാവ് ഉപയോഗിക്കുന്നതിനിടയിൽ പരിചയപ്പെട്ടവരാണ് ഇരുവരും. കഞ്ചാവ് കടത്തിക്കൊടുക്കുന്നതിന് പ്രതിഫലമായി അശ്വിന് 100 ഗ്രാം കഞ്ചാവാണ് സന്തോഷ് വാഗ്ദാനം ചെയ്തിരുന്നത്. കുത്തുങ്കൽ സ്വദേശിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

The post ഇടുക്കിയിൽ നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ appeared first on Express Kerala.

Spread the love
See also  ലിപ്സ്റ്റിക് ഇല്ലാതെയും ചുണ്ടുകൾ തിളങ്ങട്ടെ; ഈ പൊടിക്കൈകൾ മാത്രം മതി

New Report

Close