ശത്രു പാളയത്തിൽ ഭീതി പടർത്തി ഇറാന്റെ തിരിച്ചുവരവ്; ഉപഗ്രഹങ്ങൾ പകർത്തിയത് വരാനിരിക്കുന്ന കൊടുങ്കാറ്റോ?

ശത്രു പാളയത്തിൽ ഭീതി പടർത്തി ഇറാന്റെ തിരിച്ചുവരവ്; ഉപഗ്രഹങ്ങൾ പകർത്തിയത് വരാനിരിക്കുന്ന കൊടുങ്കാറ്റോ?

രു സാധാരണ ദിവസം പോലെയാണ് ഇറാനിൽ അന്നും സൂര്യൻ ഉദിച്ചത്. പക്ഷേ, ആ ശാന്തത അധികനേരം നീണ്ടുനിന്നില്ല. പെട്ടെന്നായിരുന്നു അന്തരീക്ഷം കീറിമുറിച്ചുകൊണ്ട് ആ ഭീകര ശബ്ദം മുഴങ്ങിയത്! ഇറാന്റെ മണ്ണിലേക്ക് ശത്രുവിന്റെ മിസൈലുകൾ വന്നുപതിച്ച ആ നിമിഷം… അതൊരു നടുക്കമായിരുന്നു. പക്ഷേ, ആ മുറിവുകളിൽ തളർന്നുനിൽക്കാൻ ഇറാൻ തയ്യാറല്ലായിരുന്നു. ആ കറുത്ത ദിനത്തെ അവർ മറന്നില്ല, പകരം അവിടെനിന്ന് കൂടുതൽ കരുത്തോടെ അവർ തിരിച്ചുവന്നു! പകരത്തിനു പകരമായി ആക്രമണവും നടത്തി. അന്ന് ബോംബ് പതിച്ച എന്നാൽ ഇന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാകുന്ന ഇസ്ഫഹാനിലെയും നതാൻസിലെയും പുതിയ ഉപഗ്രഹ ചിത്രങ്ങൾ ആ കരുത്തുറ്റ തിരിച്ചുവരവിന്റെ തെളിവുകളാണ്. തകർക്കപ്പെട്ടെന്ന് ശത്രുക്കൾ കരുതിയിടത്ത് പുതിയ മേൽക്കൂരകളും അത്യാധുനിക പ്രതിരോധ കോട്ടകളും അതിവേഗം ഉയർന്നു കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ ഇതിനെ ‘രഹസ്യ നീക്കം’ എന്ന് വിളിക്കുമ്പോൾ, തങ്ങളുടെ അസ്തിത്വം സംരക്ഷിക്കാനുള്ള ഉരുക്കു മതിലാണ് തങ്ങൾ തീർക്കുന്നതെന്നാണ് ഇറാന്റെ മറുപടി.

ജൂണിൽ 12 ദിവസം നീണ്ടുനിന്ന സംഘർഷത്തിനിടെ, ഇസ്രയേലും പിന്നീട് അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. ബങ്കർ തകർക്കുന്ന ബോംബുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചുള്ള ഈ ആക്രമണങ്ങൾ, ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടാക്കിയതായി വൈറ്റ് ഹൗസ് അവകാശപ്പെട്ടു. എന്നാൽ, പൂർണമായ വിവരങ്ങൾ പുറത്തുവിടപ്പെടാതിരിക്കുകയും, ആക്രമണത്തിന് പിന്നാലെ ഇറാന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും ശാസ്ത്രീയ കേന്ദ്രങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ പാശ്ചാത്യ വൃത്തങ്ങൾ വലിയ തോതിൽ അവഗണിക്കുകയും ചെയ്തുവെന്നതാണ് ഇറാൻ അനുകൂല നിരീക്ഷകരുടെ വിമർശനം.

സംഘർഷത്തിന് ശേഷം, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) പരിശോധകർക്ക് സൈറ്റുകളിലേക്ക് പ്രവേശനം ഇറാൻ താൽക്കാലികമായി നിയന്ത്രിച്ചതോടെ, ഉപഗ്രഹ നിരീക്ഷണം പ്രധാന മേൽനോട്ട മാർഗമായി മാറി. ഇറാന്റെ കാഴ്ചപ്പാടിൽ, ഇത് ഒരു “മറയ്ക്കൽ ശ്രമം”അല്ല മറിച്ച്, നേരത്തെ തന്നെ ആക്രമിക്കപ്പെട്ട കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു അനിവാര്യമായ നടപടി മാത്രമാണ്. ബോംബാക്രമണങ്ങൾക്ക് ഇരയായ സൗകര്യങ്ങളിൽ തുറന്ന നിലയിൽ പ്രവർത്തനം തുടരുന്നത്, കൂടുതൽ ആക്രമണങ്ങൾക്ക് ക്ഷണം നൽകുന്നതിന് തുല്യമാണെന്നതാണ് ടെഹ്‌റാന്റെ വാദം.

Also Read: സിമന്റില്ല, കമ്പിയില്ല,വേരുകൾ നെയ്ത വിസ്മയം; പ്രകൃതിയുടെ മടിത്തട്ടിലെ ദശകങ്ങൾ നീണ്ട എൻജിനീയറിങ് മാജിക്

ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്ന പുതിയ മേൽക്കൂരകൾ, തകർന്ന കെട്ടിടങ്ങൾ പുനർനിർമ്മിക്കുകയോ, അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയോ, അല്ലെങ്കിൽ സുരക്ഷാ വിലയിരുത്തലുകൾ നടത്തുകയോ ചെയ്യുന്നതിനുള്ള താൽക്കാലിക സംവിധാനങ്ങളാകാമെന്നാണ് ചില സ്വതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, പാശ്ചാത്യ തിങ്ക് ടാങ്കുകൾ ഈ നീക്കങ്ങളെ “പ്രവർത്തനം മറയ്ക്കാനുള്ള ശ്രമം” എന്ന നിലയിൽ ചിത്രീകരിക്കുകയാണ്. അമേരിക്കൻ ആസ്ഥാനമായ ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസ് പോലുള്ള സ്ഥാപനങ്ങൾ ഉയർത്തുന്ന ആരോപണങ്ങൾ, ഇറാനെ നിരന്തരം സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന വിമർശനവും ശക്തമാണ്.

നതാൻസിലെ സാഹചര്യങ്ങൾ ഇതിന് ഉദാഹരണമാണ്. ജൂൺ 13-ന് നടന്ന ആക്രമണത്തിൽ, മുകളിലെയും ഭൂഗർഭത്തിലെയും സമ്പുഷ്ടീകരണ സൗകര്യങ്ങൾ ലക്ഷ്യമാക്കി ബോംബാക്രമണം നടന്നിരുന്നു. അതിന് ശേഷം, തകർന്ന ഘടനയ്ക്ക് മുകളിൽ മേൽക്കൂര സ്ഥാപിച്ചതായി ഡിസംബറിൽ ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. വൈദ്യുത സംവിധാനങ്ങൾ പ്രവർത്തനരഹിതമായി തുടരുന്നുവെന്ന റിപ്പോർട്ടുകൾ തന്നെ, ഇവിടെ “അടിയന്തര പുനർനിർമ്മാണമോ രഹസ്യ ഉൽപ്പാദനമോ” നടക്കുന്നതായി പറയുന്ന വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ്. പ്രവർത്തനക്ഷമതയില്ലാത്ത ഒരു കേന്ദ്രത്തിൽ, ആയുധപരമായ മുന്നേറ്റം നടക്കുന്നു എന്ന ആരോപണം യുക്തിരഹിതമാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടുന്നു.

ഇസ്ഫഹാനിലും സമാനമായ സ്ഥിതിയാണ്. സമ്പുഷ്ടീകരണത്തിന് ആവശ്യമായ യുറേനിയം ഉത്പാദിപ്പിച്ചിരുന്ന ഈ കേന്ദ്രത്തിൽ, ആക്രമണത്തിനുശേഷം ചില ഘടനകൾക്ക് മുകളിൽ മേൽക്കൂര പണി പൂർത്തിയാക്കിയതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. സമീപ പ്രദേശങ്ങളിലെ തുരങ്കങ്ങൾ മണ്ണിട്ട് നിറച്ചതും, ചിലത് വീണ്ടും തുറന്ന് ബലപ്പെടുത്തിയതും, ഇറാൻ മുമ്പ് തന്നെ പിന്തുടർന്നിരുന്ന പ്രതിരോധ തന്ത്രങ്ങളുടെ ഭാഗമാണെന്നാണ് സൈനിക വിശകലനം. ആക്രമണ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഭൂഗർഭ സൗകര്യങ്ങൾ സുരക്ഷിതമാക്കുന്നത് ഒരു രാജ്യത്തിന്റെ അവകാശമാണെന്നും ടെഹ്‌റാൻ ആവർത്തിക്കുന്നു.

Also Read: ഇനി കളി മാറും! ആഗോള വിപണി വിറയ്ക്കുമ്പോഴും ഇന്ത്യ പടുത്തുയർത്തുന്ന ഈ ‘സാമ്പത്തിക മഹാവിസ്ഫോടനത്തിന്’ പിന്നിലെ മാസ്റ്റർ പ്ലാൻ ഇതാ..

ഇറാനെ സംബന്ധിച്ചിടത്തോളം, ഈ മുഴുവൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരു അടിസ്ഥാന വാദമുണ്ട്, തങ്ങളുടെ ആണവ പദ്ധതി സമാധാനപരമാണെന്നത്. മെഡിക്കൽ, ഊർജ്ജ, ശാസ്ത്രീയ ആവശ്യങ്ങൾക്കായുള്ള സമ്പുഷ്ടീകരണമാണ് ലക്ഷ്യമെന്ന നിലപാടിൽ നിന്ന് ഇറാൻ ഇതുവരെ പിന്മാറിയിട്ടില്ല. മറുവശത്ത്, പാശ്ചാത്യ രാജ്യങ്ങളും IAEAയും, 2003 വരെ ഇറാൻ ഒരു സംഘടിത ആയുധ പരിപാടി നടത്തിയിരുന്നുവെന്നും, “സാങ്കേതിക ശേഷി” ഇപ്പോഴും നിലനിർത്തിയിട്ടുണ്ടെന്നും വാദിക്കുന്നു. എന്നാൽ, ഈ ആരോപണങ്ങൾ പലപ്പോഴും രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ആയുധമായി ഉപയോഗിക്കപ്പെടുന്നതാണെന്ന് ഇറാൻ അനുകൂല വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇതെല്ലാം കൂടി വായിക്കുമ്പോൾ, ഉപഗ്രഹ ചിത്രങ്ങൾ മാത്രം ആശ്രയിച്ച് ഇറാനെ വീണ്ടും കുറ്റപെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന വിലയിരുത്തൽ ശക്തമാണ്. ആക്രമണങ്ങൾക്ക് ഇരയായ ഒരു രാജ്യം, തന്റെ തകർന്ന സൗകര്യങ്ങൾ സുരക്ഷിതമാക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നത് സ്വാഭാവിക നടപടിയാണ്. അതിനെ “രഹസ്യ ആണവ മുന്നേറ്റം” എന്ന നിലയിൽ ചിത്രീകരിക്കുന്നത്, ഇറാനെ നിരന്തരം സമ്മർദ്ദത്തിലാക്കാനുള്ള പഴയ നയത്തിന്റെ തുടർച്ചയാണെന്ന് ഇറാന്റെ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമവും പരമാധികാരവും മാനിക്കപ്പെടുന്ന ഒരു ലോകക്രമത്തിൽ, ആക്രമണത്തിനിരയായ രാജ്യത്തിന്റെ സുരക്ഷാ നടപടികളെ കുറ്റകരമാക്കുന്നത് നീതിയുക്തമല്ലെന്ന ചോദ്യമാണ് ഈ ഉപഗ്രഹ ചിത്രങ്ങൾ വീണ്ടും ലോകത്തിന് മുന്നിൽ ഉയർത്തുന്നത്.

See also  ഊണില്ല, ദോശയുമില്ല; പാചകവാതക ക്ഷാമത്തിൽ വലഞ്ഞ് ഇന്ത്യൻ കോഫി ഹൗസ്!

വീഡിയോ കാണുക…

The post ശത്രു പാളയത്തിൽ ഭീതി പടർത്തി ഇറാന്റെ തിരിച്ചുവരവ്; ഉപഗ്രഹങ്ങൾ പകർത്തിയത് വരാനിരിക്കുന്ന കൊടുങ്കാറ്റോ? appeared first on Express Kerala.

Spread the love

New Report

Close