നിറഞ്ഞാടി കൂർക്കഞ്ചേരി തൈപ്പൂയം

തൃശൂർ:കൂർ ക്കഞ്ചേരി തൈപ്പൂയാഘോഷത്തിന് ആയിരങ്ങൾ. മേളക്കൊഴുപ്പിൽ പൂക്കാവടികളു പീലിക്കാവടികളും ആടിത്തിമിർത്തു. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങൾക്ക് അഗ്നിപകർന്ന ശ്രീനാരായണഗുരുവിൻ്റെ സാന്നിധ്യം കൊണ്ടും കർമം കൊണ്ടും ചരിത്രം സൃഷ്‌ടിച്ച കൂർക്കഞ്ചേരിയിലെ ഏറ്റവും വലിയ മതേതര സാംസ്കാരിക കൂട്ടായ്‌മയാണ് പൂയാഘോഷം. നാടും നഗരവും ആഹ്‌ലാദക്കടലാക്കിയാണ് വിവിധ ദേശക്കാരുടെ കാവടിയാട്ടം നടന്നത്, വെളിയന്നൂർ, കണ്ണംകുളങ്ങര, കണിമംഗലം എന്നീ ഉത്സവക്കമ്മിറ്റികളുടെ എഴുന്നള്ളിപ്പും കുടമാറ്റവും കാണാനായി വിദേശികളുൾപ്പെടെ ആയിരങ്ങൾ ക്ഷേത്രനടയിലെത്തി. വിവിധ ദേശങ്ങളിൽ നിന്നുള്ള കാവടികളാണ് തൈപ്പൂയത്തെ വർണാഭമാക്കിയത്. വടൂക്കര ശ്രീനാരായണസമാജം പടിഞ്ഞാട്ടുമുറി, കൂർക്കഞ്ചേരി ബാലസമാജം, ചിയ്യാരം ശ്രീനാരായണ ഗുരുകുല ബാലസംഘം, നെടുപുഴ ശ്രീനാരായണ സമാജം, കൂർക്കഞ്ചേരി ഗുരുദേവ സമാജം, പനമുക്ക് യുവജന സമാജം, കണിമംഗലം ശ്രീനാരായണ ഗുരു സമാജം, ചിയ്യാരം ശ്രീനാരായണ യുവ ജന സമാജം എന്നീ കാവടി സംഘങ്ങളാണ് ആടിത്തിമിർത്തത്.

Spread the love
See also  ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: 57 ലക്ഷം തട്ടിയ കേസിൽ കമ്മീഷൻ വാങ്ങി പണം കൈമാറിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close