ലോക്‌സഭയിൽ അമിത് ഷായും രാജ്‌നാഥ് സിംഗും രാഹുലും നേർക്കുനേർ!

ലോക്‌സഭയിൽ അമിത് ഷായും രാജ്‌നാഥ് സിംഗും രാഹുലും നേർക്കുനേർ!

ലോക്‌സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ നിരകൾ തമ്മിൽ നടന്നത് സമാനതകളില്ലാത്ത വാക്പോരും നാടകീയ രംഗങ്ങളും. ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിനെതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെയാണ് സഭ കലുഷിതമായത്. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ രാഹുൽ ഉദ്ധരിക്കാൻ ശ്രമിച്ചതോടെ ഭരണപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി.

പുറത്തിറങ്ങാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ പരാമർശിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടിയതോടെ തർക്കം രൂക്ഷമായി. ഇതിനിടെ രാഹുലിന്റെ മൈക്ക് പലതവണ ഓഫാക്കിയത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി രാഹുലിനെതിരെ വിമർശനവുമായി എത്തിയതോടെ രാഹുൽ-ഷാ-സിംഗ് ത്രയങ്ങൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി ലോക്സഭ മാറി. സ്പീക്കറുടെ നടപടിക്കെതിരെ കെ.സി. വേണുഗോപാലും രംഗത്തെത്തി. ചർച്ച തടസ്സപ്പെടുത്തുന്ന ഈ രീതി തുടർന്നാൽ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴും ഇതേ സാഹചര്യം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബഹളം അനിയന്ത്രിതമായതോടെ സഭാ നടപടികൾ പലതവണ നിർത്തിവെക്കേണ്ടി വന്നു.

The post ലോക്‌സഭയിൽ അമിത് ഷായും രാജ്‌നാഥ് സിംഗും രാഹുലും നേർക്കുനേർ! appeared first on Express Kerala.

Spread the love
Scroll to Top