അകാലനരയോട് ‘ബൈ’ പറയാം; വീട്ടിലുണ്ടാക്കാം കെമിക്കൽ ഫ്രീ നാച്ചുറൽ ഡൈ!

അകാലനരയോട് ‘ബൈ’ പറയാം; വീട്ടിലുണ്ടാക്കാം കെമിക്കൽ ഫ്രീ നാച്ചുറൽ ഡൈ!

ന്നത്തെ കാലത്ത് പ്രായഭേദമന്യേ മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അകാലനര. ഉറക്കമില്ലായ്മയും ഭക്ഷണരീതിയിലെ മാറ്റങ്ങളുമാണ് ഇതിന് പ്രധാന കാരണമായി മാറുന്നത്. നര മറയ്ക്കാൻ വിപണിയിൽ കിട്ടുന്ന കെമിക്കൽ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താനും നിറം മങ്ങാനും ഇടയാക്കും. എന്നാൽ അല്പം സമയം മാറ്റിവെക്കാൻ തയ്യാറാണെങ്കിൽ, പാർശ്വഫലങ്ങളില്ലാതെ മുടി കറുപ്പിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ പ്രകൃതിദത്ത കൂട്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.

Also Read: അമ്മയാകാൻ ആയിരം മൈലുകൾ താണ്ടി ജനിച്ച മണ്ണിലേക്ക് എത്തും! കടലാമകളുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന രഹസ്യം

കൂട്ട് തയ്യാറാക്കുന്ന വിധം ആദ്യം കുറച്ച് വെള്ളത്തിൽ തേയിലപ്പൊടി, രണ്ട് മൂന്ന് പനിക്കൂർക്ക ഇലകൾ, രണ്ട് കർപ്പൂരം എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച് തണുപ്പിക്കാൻ വെക്കുക. ഇതിനോടൊപ്പം കറ്റാർവാഴ ജെൽ, പനിക്കൂർക്ക ഇല, കറിവേപ്പില, ഒരു നെല്ലിക്ക എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. ഈ മിശ്രിതം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മാറ്റിയ ശേഷം ആവശ്യത്തിന് ഹെന്ന പൊടി കൂടി ചേർക്കുക. നേരത്തെ തയ്യാറാക്കി വെച്ച തേയില വെള്ളം ഉപയോഗിച്ച് ഇവ നന്നായി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ വയ്ക്കണം. പിറ്റേന്ന് രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകി ഉണക്കിയ മുടിയിൽ ഈ കൂട്ട് തേച്ചുപിടിപ്പിക്കാം. മുടിയുടെ എല്ലാ ഭാഗത്തും എത്തുന്നതിനായി ചീപ്പ് ഉപയോഗിച്ച് ചീകുന്നത് നന്നായിരിക്കും. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം.

കറുപ്പഴകിന് നീലയമരി ആദ്യത്തെ കൂട്ട് ഉപയോഗിച്ച് കഴുകി കഴിയുമ്പോൾ മുടിക്ക് ചെറിയൊരു ഓറഞ്ച് നിറമാണ് ലഭിക്കുക. ഇത് കടും കറുപ്പായി മാറാൻ ‘നീലയമരി’ പ്രയോഗം കൂടി ആവശ്യമാണ്. ഹെന്ന കഴുകി രണ്ട് മണിക്കൂർ കഴിഞ്ഞ ശേഷം, ഒരു ടീസ്പൂൺ നീലയമരി പൊടി എടുത്ത് ചെറുചൂടുവെള്ളത്തിൽ കലർത്തി പത്ത് മിനിറ്റ് വെക്കുക. ശേഷം ഇത് മുടിയിൽ തേച്ചുപിടിപ്പിക്കാം. ഒരു മണിക്കൂർ കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകിക്കളയുന്നതോടെ മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കും. മാസത്തിൽ ഒരിക്കൽ ഇത്തരത്തിൽ ചെയ്യുന്നത് മുടിയുടെ കറുപ്പ് നിലനിർത്താൻ സഹായിക്കും.

The post അകാലനരയോട് ‘ബൈ’ പറയാം; വീട്ടിലുണ്ടാക്കാം കെമിക്കൽ ഫ്രീ നാച്ചുറൽ ഡൈ! appeared first on Express Kerala.

Spread the love
Scroll to Top