വന്ദേമാതരം രാജ്യസ്‌നേഹികളുടെ മന്ത്രം! വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് ഗവർണർ

വന്ദേമാതരം രാജ്യസ്‌നേഹികളുടെ മന്ത്രം! വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് ഗവർണർ

സ്വാതന്ത്ര്യ സമരകാലത്ത് ഓരോ രാജ്യസ്‌നേഹിയും മന്ത്രമായി ഏറ്റുചൊല്ലിയ വന്ദേമാതരത്തിന്റെ വാർഷികാഘോഷങ്ങൾ എല്ലായിടത്തും സംഘടിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. ആയിരക്കണക്കിന് വർഷം മുൻപുള്ള ഭാരതത്തിന്റെ മഹിമ വന്ദേമാതരം വരച്ചുകാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണത്തിന് മുൻപ് ഭാരതം ലോകത്തിന്റെ ജിഡിപിയിൽ മൂന്നിലൊന്ന് സംഭാവന ചെയ്തിരുന്ന സമ്പന്നമായ രാജ്യമായിരുന്നുവെന്നും എന്നാൽ അധിനിവേശങ്ങൾ ഭാരതത്തെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോട്ടടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ ഓരോ പൗരനും രാജ്യസ്‌നേഹമുള്ളവരായി മാറണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. ബ്രിട്ടീഷുകാർ വരുന്ന കാലത്ത് ദക്ഷിണേന്ത്യ 100 ശതമാനം സാക്ഷരമായിരുന്നുവെന്നും എന്നാൽ അവർ ഇവിടുത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കുകയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യൻ രൂപ വിദേശ രാജ്യങ്ങളിൽ പോലും സ്വീകരിക്കപ്പെടുന്നത് രാജ്യം വികസിതമാകുന്നതിന്റെ സൂചനയാണെന്നും, സ്വദേശി ഉൽപ്പന്നങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന് ഓരോ ഭാരതീയനും ദൃഢനിശ്ചയം എടുക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

The post വന്ദേമാതരം രാജ്യസ്‌നേഹികളുടെ മന്ത്രം! വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് ഗവർണർ appeared first on Express Kerala.

Spread the love
Scroll to Top