
മാത്യു തോമസും ദേവിക സഞ്ജയും പ്രധാന വേഷങ്ങളിലെത്തുന്ന ഫാമിലി എന്റർടെയ്‌നർ ‘സുഖമാണോ സുഖമാണ്’ സിനിമയിലെ ആദ്യ ഗാനം റിലീസായി. ‘കൂടെ കൂടാൻ’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന്റെ വരികൾ മനു മഞ്ജിത്തിന്റേതാണ്. നിപിൻ ബെസന്ത് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എവുഗിൻ ആണ്. ഫെബ്രുവരി 13ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.
അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം. ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ടോബിൻ തോമസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
The post മാത്യു തോമസ്-ദേവിക സഞ്ജയ് ചിത്രം ‘സുഖമാണോ സുഖമാണ്’; ആദ്യ ഗാനം പുറത്തിറങ്ങി! appeared first on Express Kerala.



