loader image
കാലടി സംസ്‌കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

കാലടി സംസ്‌കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ വിവിധ വകുപ്പുകളിലായി ഒഴിവുള്ള 13 പിഎച്ച്.ഡി. സീറ്റുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കാണ് ഈ സപെഷ്യൽ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. സംസ്‌കൃതം സാഹിത്യം, വ്യാകരണം, വേദാന്തം, ന്യായം, ജനറൽ എന്നീ വിഭാഗങ്ങൾക്ക് പുറമെ ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളിലും ഒഴിവുകളുണ്ട്. 150 രൂപയാണ് അപേക്ഷാ ഫീസ് വരുന്നത്. മുൻപ് വിജ്ഞാപനം വന്നപ്പോൾ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അർഹരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ളവർ ഫെബ്രുവരി എട്ടിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കോഴ്‌സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ssus.ac.in സന്ദർശിക്കാവുന്നതാണ്.

The post കാലടി സംസ്‌കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം appeared first on Express Kerala.

Spread the love
See also  പള്ളിത്തോട് മൃതദേഹം കുഴിച്ചുമൂടിയ സംഭവം! രാധയുടേത് സ്വാഭാവിക മരണമെന്ന് പോലീസ്

New Report

Close