
പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ ബവ്റിജസ് കോർപറേഷൻ പുതുതായി പുറത്തിറക്കുന്ന ബ്രാൻഡിക്ക് പേരായി. ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച് കണ്ടെത്തിയ പേര് അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് അധികൃതർ. എന്നാൽ, പേര് ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി കൂടി ആവശ്യമാണ്.
ബ്രാൻഡിക്ക് അനുയോജ്യമായ പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചതോടെ 40,000-ത്തോളം അപേക്ഷകളാണ് ബവ്കോയ്ക്ക് ലഭിച്ചത്. പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതാണ് നിലവിലെ തടസ്സം. കോടതിയുടെ പച്ചക്കൊടി ലഭിച്ചാൽ മാത്രമേ ബ്രാൻഡിന്റെ പേര് പരസ്യപ്പെടുത്തൂ. ഫെബ്രുവരി 21-ന് പാലക്കാട് സർക്കാരിന്റെ പുതിയ പ്ലാന്റ് നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ കോടതി അനുവദിച്ചാൽ പേര് പ്രഖ്യാപിക്കാനാണ് ബവ്കോ ലക്ഷ്യമിടുന്നത്.
Also Read: ശബരിമല സ്വർണ്ണക്കൊള്ള! പ്രതികൾക്ക് പുറത്തിറങ്ങാൻ SIT അവസരമൊരുക്കുന്നു: വി.ഡി. സതീശൻ
തിരുവല്ല പ്ലാന്റിൽ നിർമ്മിക്കുന്ന ജവാൻ റമ്മിന് ശേഷം ബവ്കോ സ്വന്തം നിലയിൽ വിപണിയിലെത്തിക്കുന്ന ആദ്യ ബ്രാൻഡി ആയിരിക്കും ഇത്. കേരളത്തിന്റെ തനിമ വിളിച്ചോതുന്ന പേര് വേണമെന്നായിരുന്നു ബവ്കോയുടെ നിബന്ധന. സമൂഹമാധ്യമങ്ങളിൽ സിനിമാ ഡയലോഗുകളും രാഷ്ട്രീയ പരിഹാസങ്ങളും നിറഞ്ഞ നിരവധി പേരുകൾ ചർച്ചയായിരുന്നുവെങ്കിലും, ‘നിറഞ്ഞു തുളുമ്പുന്ന’ ഒരു ജനകീയ പേരാണ് അന്തിമമായി തിരഞ്ഞെടുത്തിട്ടുള്ളതെന്നാണ് സൂചന.
The post സാധനം കയ്യിലുണ്ട്! കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേര് നിശ്ചയിച്ചു; ജനങ്ങളിൽനിന്നും ലഭിച്ചത് 40,000 നിർദേശങ്ങൾ appeared first on Express Kerala.



