
മലപ്പുറം: സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണയ്ക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു. വടക്കച്ചേരി കൈമല വീട്ടിൽ രാധാകൃഷ്ണൻ (65) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വടക്കച്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പടർന്ന തീ അണയ്ക്കാനായി പെരിന്തൽണ്ണ ഫയർ ആൻ്റ് റസ്‌ക്യു വിഭാഗം സ്ഥലത്തെത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് പുൽക്കാടുകളും മരങ്ങളും കത്തിനശിച്ചിട്ടുണ്ട്.
The post വടക്കച്ചേരിയിൽ പറമ്പിൽ തീപിടിത്തം; വയോധികൻ പൊള്ളലേറ്റ് മരിച്ചു appeared first on Express Kerala.



