
തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ‘പ്രകമ്പനം’ വിജയയാത്ര തുടരുന്നു. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം പിന്നിടുമ്പോൾ 5.44 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്. കേരളത്തിലെ പ്രധാന നഗരങ്ങളിലും ചെന്നൈ, ബാംഗ്ലൂർ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിൽ ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. തിരക്ക് വർധിച്ചതോടെ പലയിടങ്ങളിലും എക്സ്ട്രാ ഷോകൾ ഉൾപ്പെടുത്തേണ്ടി വന്നത് സിനിമയുടെ വലിയ ജനപ്രീതിക്ക് തെളിവാണ്.
കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലിന്റെ പശ്ചാത്തലത്തിൽ ഹൊറർ-കോമഡി ഗണത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്ക് ഭയപ്പെടുത്തുന്ന ഹൊറർ ഘടകങ്ങൾ കടന്നുവരുന്ന രീതിയിലുള്ള അവതരണം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്നു. അന്തരിച്ച പ്രിയതാരം കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രം കൂടിയാണിത്. ശീതൾ ജോസഫ് നായികയാകുന്ന ചിത്രത്തിൽ രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
Also Read: സംഗീത മാന്ത്രികൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു! മലയാള ചലച്ചിത്ര സംഗീതത്തിന് തീരാനഷ്ടം
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മികച്ച മൗത്ത് പബ്ലിസിറ്റിയും സോഷ്യൽ മീഡിയയിലെ മികച്ച പ്രതികരണങ്ങളും വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷൻ വലിയ രീതിയിൽ വർദ്ധിപ്പിക്കുമെന്നാണ് തിയേറ്റർ ഉടമകളുടെ വിലയിരുത്തൽ. വിജയ പാണത്തൂരിന്റെ കഥയ്ക്ക് ശ്രീഹരി വടക്കൻ തിരക്കഥയൊരുക്കിയ ഈ ചിത്രം, സമീപകാലത്തെ മികച്ച മലയാള ഹിറ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.
The post ബോക്‌സ് ഓഫീസിൽ ‘പ്രകമ്പനം’; മൂന്ന് ദിവസം കൊണ്ട് അഞ്ച് കോടി കടന്നു; തിയേറ്ററുകളിൽ ചിരിയും പേടിയും appeared first on Express Kerala.



