അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. പൊറത്തിശ്ശേരി സ്വദേശി ഇക്കണ്ടപറമ്പിൽ വീട്ടിൽ ജിഷ്ണു (30)നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.പൊറത്തിശ്ശേരി ചർച്ച് സ്വദേശി കുറുമത്ത് വീട്ടിൽ സുജിത്തിനെയാണ് ഇയാൾ ആക്രമിച്ചത്.
ജിഷ്ണു ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട്, കൊരട്ടി, തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു പോക്സോ കേസ്സിലും, രണ്ട് കവർച്ചക്കേസിലും, ഒരു വധശ്രമക്കേസിലും അടക്കം അഞ്ച് ക്രിമിനൽക്കേസിലെ പ്രതിയാണ്.



