ഇന്ത്യയുമായുള്ള ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ നീക്കം പാളുന്നു; ഐസിസിയിൽ പിന്തുണ കിട്ടാതെ പിസിബി

ഇന്ത്യയുമായുള്ള ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ നീക്കം പാളുന്നു; ഐസിസിയിൽ പിന്തുണ കിട്ടാതെ പിസിബി

ദുബായ്: ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ നീക്കം പാളിയതായി റിപ്പോർട്ട്. ഈ തീരുമാനത്തിന് പിന്തുണ തേടി ഐസിസി ബോർഡ് അംഗങ്ങളായ മറ്റ് രാജ്യങ്ങളെ പാകിസ്ഥാൻ സമീപിച്ചെങ്കിലും ആരിൽ നിന്നും അനുകൂല നിലപാട് ഉണ്ടായില്ല. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് നീക്കം ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുന്നത് എന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാൽ പാകിസ്താൻ ബോധപൂർവ്വം ഒരു പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മറ്റ് ക്രിക്കറ്റ് ബോർഡുകൾ തുറന്നടിച്ചു.

പാകിസ്ഥാൻ സർക്കാർ സോഷ്യൽ മീഡിയയിലൂടെ ബഹിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടും പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയുമായി പാകിസ്ഥാൻ ഏറ്റുമുട്ടിയിരുന്നു. കൂടാതെ ഫെബ്രുവരി 15-ന് ബാങ്കോക്കിൽ നടക്കുന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പിൽ പാകിസ്ഥാൻ വനിതാ ‘എ’ ടീം ഇന്ത്യൻ ടീമിനെതിരെ കളിക്കാനും നിശ്ചയിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ നിന്നെല്ലാം മാറിനിൽക്കാതെ ലോകകപ്പിൽ മാത്രം ബഹിഷ്കരണം പ്രഖ്യാപിക്കുന്നതിലെ വൈരുദ്ധ്യം മറ്റ് രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Also Read: ആണുങ്ങൾക്ക് വിലക്ക്, സ്ത്രീകൾക്ക് പച്ചക്കൊടി! ഇന്ത്യയെ നേരിടാൻ പാക് വനിതകൾ വരുന്നു

ഐസിസിയുടെ ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിച്ച് ബഹിഷ്കരണവുമായി മുന്നോട്ട് പോയാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വലിയ വില നൽകേണ്ടി വരും. ഏകദേശം 300 കോടിയിലധികം രൂപ (38 മില്യൺ ഡോളർ) പിഴ ഒടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ ലോകകപ്പിലെ പോയിന്റുകൾ നഷ്ടമാകുന്നതിനൊപ്പം ഭാവി ടൂർണമെന്റുകളിൽ നിന്ന് വിലക്ക് നേരിടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇതോടെ വലിയൊരു സാമ്പത്തിക തകർച്ച ഭയന്ന് പിസിബി പ്രതിസന്ധിയിലായിരിക്കുകയാണ്.

The post ഇന്ത്യയുമായുള്ള ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ നീക്കം പാളുന്നു; ഐസിസിയിൽ പിന്തുണ കിട്ടാതെ പിസിബി appeared first on Express Kerala.

Spread the love
Scroll to Top