
പുതിയ ലുക്കിലും കരുത്തിലും എത്തിയ 2026 ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ വിതരണം രാജ്യവ്യാപകമായി ആരംഭിച്ചു. ഡിസൈനിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങളുമായാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഈ മൈക്രോ എസ്‌യുവി എത്തിയിരിക്കുന്നത്. 5.59 ലക്ഷം രൂപ മുതൽ 10.54 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ എക്സ്-ഷോറൂം വില. സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ് എന്നിങ്ങനെ എട്ട് പ്രധാന വകഭേദങ്ങളിലായി അഞ്ച് എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകൾ പുതിയ പഞ്ച് വാഗ്ദാനം ചെയ്യുന്നു.
നെക്‌സോണിൽ നിന്ന് കടമെടുത്ത 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും വലിയ ആകർഷണം. 120 bhp കരുത്തും 170 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ കരുത്തൻ എഞ്ചിൻ വെറും 11.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. ഇതുകൂടാതെ നിലവിലുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും, ടാറ്റയുടെ പ്രശസ്തമായ ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയുള്ള സിഎൻജി പതിപ്പും ലഭ്യമാണ്. ആവശ്യാനുസരണം 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.
Also Read: മാരുതിയുടെ സർവ്വകാല റെക്കോർഡ്! ജനുവരിയിൽ വിറ്റഴിച്ചത് 2.36 ലക്ഷം കാറുകൾ; കയറ്റുമതിയിലും വൻ കുതിപ്പ്
ഉള്ളിലെ മാറ്റങ്ങൾ പരിശോധിച്ചാൽ കൂടുതൽ ആധുനികമായ സൗകര്യങ്ങളാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. പ്രകാശിത ലോഗോയുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി ക്യാമറ, 8-സ്പീക്കർ ഓഡിയോ സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി സീറ്റുകളിൽ മികച്ച സപ്പോർട്ട് നൽകിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാതെ എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ ഇപ്പോൾ പഞ്ച് ഉറപ്പാക്കുന്നു.
The post ലുക്കിലും പവർഫുൾ, പഞ്ചിനും പവർഫുൾ! 2026 ടാറ്റ പഞ്ച് ഇനി നിരത്തുകളിലേക്ക് appeared first on Express Kerala.




