PUDUKAD-NEWS-PUTHUKAD-NEWS

നിയമസഭ തിരഞ്ഞെടുപ്പ്; യൂത്ത് കോൺഗ്രസിന് മറുപടിയുമായി യൂത്ത് ഫ്രണ്ട്

നിയമസഭ തിരഞ്ഞെടുപ്പ്; ” യൂത്തൻ ” മാർ തമ്മിലുള്ള പോരാട്ടത്തിന് തീവ്രതയേറുന്നു; യൂത്ത് ഫ്രണ്ടിന് മറുപടിയായി യൂത്ത് കോൺഗ്രസ്;മുന്നണി മര്യാദ പഠിപ്പിക്കാൻ വന്ന യൂത്ത് ഫ്രണ്ടുകാരെ നേരത്തെ കണ്ടിട്ടില്ലെന്നും ഫ്രണ്ടുകാരെ ഇളക്കി വിട്ടത് കൊണ്ട് ഉണ്ണിയാടന് ജയസാധ്യത കുറവാണെന്ന അഭിപ്രായം മാറ്റില്ലെന്നും യൂത്ത് കോൺഗ്രസ്

 

ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലി ഇരിങ്ങാലക്കുട മണ്ഡലത്തിലെ ” യൂത്തൻ ” മാർ തമ്മിലുള്ള പോരാട്ടത്തിന് തീവ്രതയേറുന്നു. യൂത്ത് കോൺഗ്രസ് മുന്നണി മര്യാദ പാലിക്കണമെന്നും മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രം പഠിക്കണമെന്നുമുള്ള കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ടിൻ്റെ ആവശ്യത്തിന് മറുപടി നൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ 24 മണിക്കൂറിന് മുമ്പ് രംഗത്ത് എത്തി. രണ്ട് തവണ പരാജയം നേരിട്ട അഡ്വ തോമസ് ഉണ്ണിയാടന് ജയ സാധ്യത കുറവാണെന്നും ഇരിങ്ങാലക്കുട സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്നും പാർട്ടി ഫോറത്തിൽ പറഞ്ഞ കാര്യത്തിൽ പ്രതികരിക്കുന്നതിന് മുമ്പായി തങ്ങളെ വിളിച്ച് അന്വേഷിച്ചില്ലെന്നും മുന്നണി മര്യാദ പഠിപ്പിക്കാൻ വന്ന യൂത്ത് ഫ്രണ്ടുകാരെ നേരത്തെ കണ്ടിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ പത്ര സമ്മേളനത്തിൽ തുറന്നടിച്ചു. ഭരണകൂടത്തിന് എതിരായി നിരന്തരം നടത്തുന്ന സമരങ്ങളുടെ പേരിൽ കേസുകൾ നേരിടുന്നവരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. എന്നാൽ യൂത്ത് ഫ്രണ്ട് പ്രവർത്തകരിൽ എത്ര പേർക്ക് കേസുകൾ ഉണ്ടെന്ന് വ്യക്തമാക്കണം. യൂത്ത് കോൺഗ്രസിനെ അപമാനിക്കാനുള്ള ശ്രമങ്ങളെ കയ്യും കെട്ടി നോക്കിയിരിക്കില്ല. റിബൽ സ്ഥാനാർഥികളെ കൊണ്ട് വന്ന മൽസരിപ്പിച്ച കീഴ് വഴക്കം ഇരിങ്ങാലക്കുടയിൽ സൃഷ്ടിച്ചത് കേരള കോൺഗ്രസ് തന്നെയാണ്. ഉണ്ണിയാടൻ വേണ്ട എന്ന അഭിപ്രായം തങ്ങൾ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്. യൂത്ത് ഫ്രണ്ടുകാരെ ഇളക്കി വിട്ടാൽ തങ്ങൾ അഭിപ്രായം മാറ്റുമെന്ന് ഉണ്ണിയാടൻ കരുതേണ്ടതില്ല. അനാവശ്യമായി ഉണ്ടാക്കിയ വിവാദത്തിൻ്റെ ഭവിഷ്യത്തുകൾക്ക് തങ്ങൾ ഉത്തരവാദിയല്ല. സ്ഥാനാർഥിയെ യുഡിഎഫ് പ്രഖ്യാപിച്ചാൽ മുന്നണി തീരുമാനം അംഗീകരിച്ച് കൊണ്ട് പ്രവർത്തനരംഗത്ത് യൂത്ത് കോൺഗ്രസ് സജീവമായി ഉണ്ടാകും. നിയോജക മണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആൻ്റണി , ഡേവിസ് ഷാജു, ഷിൻസ് വടക്കൻ, മണ്ഡലം പ്രസിഡണ്ടുമാരായ ജോമോൻ മണാത്ത്, സഞ്ജയ് ബാബു, ശരത് ദാസ് , ഷാൽബിൻ പെരേര, കെഎസ് യു ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗിഫ്റ്റ്സൺ ബിജു, നിയോജക മണ്ഡലം പ്രസിഡൻ്റ് ഫെസ്റ്റിൻ ഔസേഫ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

See also  നടനകൈരളിയുടെ പാവക്കഥകളി സംഘത്തിന് ‘ദക്ഷിണചിത്ര വിരുദു’ പുരസ്കാരം
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top