സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇനി ആഴ്ചയില്‍ 2 ദിവസം അവധി?, ചീഫ് സെക്രട്ടറി യോഗം വിളിച്ചു

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇനി ആഴ്ചയില്‍ 2 ദിവസം അവധി?, ചീഫ് സെക്രട്ടറി യോഗം വിളിച്ചു

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചായി ചുരുക്കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ചു.ഈ വരുന്ന വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനായാണ് യോഗം നടക്കുക. ഓരോ സംഘടനയില്‍ നിന്നും ഒരു പ്രതിനിധിയെ വീതം പങ്കെടുപ്പിക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ബാങ്ക് ജീവനക്കാരുടെ അഞ്ചു ദിവസത്തെ ജോലി എന്ന ആവശ്യത്തിന് പിന്നാലെയാണ് സർക്കാർ ജീവനക്കാരും ഈ ആവശ്യം ശക്തമാക്കിയത്. നേരത്തെ ശമ്പള പരിഷ്കരണ കമ്മീഷനും ഭരണപരിഷ്കാര കമ്മീഷനും പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കാൻ ശുപാർശ ചെയ്തിരുന്നു.

നിലവിലെ ആറ് പ്രവൃത്തി ദിവസങ്ങള്‍ക്ക് പകരം അഞ്ച് ദിവസമാക്കുമ്പോള്‍, പ്രതിദിന ജോലി സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കേണ്ടി വരും. ഇതിനോട് സർവ്വീസ് സംഘടനകള്‍ക്ക് വിയോജിപ്പില്ല.

ജോലി സമയം കൂട്ടുന്നതിനൊപ്പം നിലവിലുള്ള ചില പൊതു അവധികള്‍ വെട്ടിക്കുറയ്ക്കണമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ സംഘടനകള്‍ ശക്തമായി എതിർക്കുകയാണ്.

Spread the love
See also  സംയുക്ത ട്രേഡ് യൂണിയൻ ചേർപ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലിയും, പൊതുയോഗവും നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top