ചാലക്കുടി പാലത്തിന് സമീപം ദേശീയപാതയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ പിന്നാലെ ഇരുവാഹനങ്ങൾക്കും തീപിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്ക് പിക്കപ്പ് വാനിന്റെ അടിയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു.
ബൈക്കും പിക്കപ്പ് വാനും പൂർണമായും കത്തിനശിച്ചു. മലപ്പുറത്തുനിന്ന് ആയുർവേദ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി കൊച്ചി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ചാലക്കുടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.


