ബുള്ളറ്റ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ 

ബുള്ളറ്റ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ 

കൊടുങ്ങല്ലൂർ ചന്തപ്പുര ഫ്ലൈഓവറിന് താഴെ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേരനെല്ലൂർ കപ്പേള ദേശത്ത് തൃക്കൂക്കാരാൻ വീട്ടിൽ റോഷൻ (28) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ജനുവരി 21നാണ് മോഷണം നടന്നത്. എറിയാട്  ചൈതന്യനഗർ എട്ടുമ്മൽ വീട്ടിൽ അഭിഷേകിന്റെ ബുള്ളറ്റാണ് പ്രതി മോഷ്ടിച്ചത്. ഫ്ലൈഓവറിന് താഴെ ബുള്ളറ്റ് പാർക്ക് ചെയ്ത് പോയതായിരുന്നു അഭിഷേക്. തിരിച്ചു വന്നപ്പോഴാണ് വാഹനം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ റിമാൻ്റ് ചെയ്തു.

റോഷൻ ഇരിങ്ങാലക്കുട, കൊരട്ടി, ആളൂർ, ഇൻഫോ പാർക്ക്, ചേരാനല്ലൂർ, എളമക്കര എന്നീ പോലീസ് സ്റ്റേഷനുകളിലായി 15 മോഷണ കേസുകളിലെ പ്രതിയാണ്.

Spread the love
See also  എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ മാറ്റം: മേയ് ഒന്ന് മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top