തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി; ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു

തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി; ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു

കോട്ടൂർ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിൽ ആനയുടെ അടിയേറ്റ് ഒന്നാം പാപ്പാൻ മരിച്ചു. ബാലരാമപുരം സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. ഇന്ന് രാവിലെ നെയ്യാർ ഡാം റിസർവോയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്.

ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ച് വിഷ്ണുവിനെ വെള്ളത്തിലേക്ക് അടിച്ചുതാഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി ആനകളെ പരിപാലിക്കുന്നതിൽ പരിചയസമ്പന്നനായ പാപ്പാനായിരുന്നു വിഷ്ണു. സംഭവത്തിൽ വനംവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി; ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു appeared first on Express Kerala.

Spread the love
Scroll to Top