പ്രതികൾ രക്ഷപെടുന്നത് നിയമത്തിന്റെ പഴുതിലൂടെ; ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാരിനെതിരെ സണ്ണി ജോസഫ്

പ്രതികൾ രക്ഷപെടുന്നത് നിയമത്തിന്റെ പഴുതിലൂടെ; ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാരിനെതിരെ സണ്ണി ജോസഫ്

ബരിമല സ്വർണക്കൊള്ള കേസിലെ പ്രതികൾ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടുകയാണെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. അറസ്റ്റിലായി കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തത് കൊണ്ടാണ് പ്രതികൾക്ക് ഇത്ര എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എത്ര സ്വർണ്ണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് നിശ്ചയിക്കുന്നതിൽ പോലും അനാവശ്യമായ കാലതാമസമാണ് ഉണ്ടാകുന്നത്. ഈ അന്വേഷണം വൈകുന്നതിന് പിന്നിൽ കൃത്യമായ സിപിഎം ഇടപെടൽ നടക്കുന്നുണ്ടെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

കുഞ്ഞിക്കൃഷ്ണനെപ്പോലുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാണിച്ച വേഗത സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുടെ കാര്യത്തിൽ സിപിഎം കാണിക്കുന്നില്ല. ഒരു താൽക്കാലിക കുറ്റപത്രം പോലും സമർപ്പിക്കാൻ തയ്യാറാകാത്തതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയത്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസിന്റെ പുരോഗതിയിൽ വിശ്വാസി സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

The post പ്രതികൾ രക്ഷപെടുന്നത് നിയമത്തിന്റെ പഴുതിലൂടെ; ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാരിനെതിരെ സണ്ണി ജോസഫ് appeared first on Express Kerala.

Spread the love
Scroll to Top